മാ​ഞ്ചീ​രി​യി​ൽ നി​ന്ന് വോ​ട്ട് ചെ​യ്യാ​ൻ ഇ​ത്ത​വ​ണ​യും ആ​ദി​വാ​സി​ക​ളെ​ത്തി
Wednesday, April 24, 2019 12:49 AM IST
ക​രു​ളാ​യി: മാ​ഞ്ചീ​രി ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും വോ​ട്ട് ചെ​യ്യാ​ൻ ആ​ദി​വാ​സി​ക​ൾ എ​ത്തി. 205 പേ​രു​ള്ള മാ​ഞ്ചീ​രി ഉ​ൾ​പ്പെ​ട്ട ഉ​ൾ​വ​ന​ത്തി​ൽ 88 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 18 വോ​ട്ട​ർ​മാ​ർ പു​തി​യ​താ​ണ്. 17 കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് ഇ​വ​ർ വോ​ട്ട് ചെ​യ്യാ​ൻ നെ​ടു​ങ്ക​യം അ​മി​നി​റ്റി സെ​ന്‍റ​റി​ലെ ബൂ​ത്തി​ലെ​ത്തി​യ​ത്. 88 വോ​ട്ട​ർ​മാ​ർ ഉ​ണ്ടെ​ങ്കി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ ​മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്യാ​ൻ കാ​ടി​റ​ങ്ങി​യ​ത്. പോ​ലീ​സു​കാ​രു​ടെ​യും മ​റ്റും സ്നേ​ഹ സം​ഭാ​ഷ​ണ​ത്തി​നു വ​ഴ​ങ്ങി വോ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. 75 വ​യ​സു​ള്ള മു​പ്പ​നാ​യി​രു​ന്നു കൂ​ട്ട​ത്തി​ൽ മു​തി​ർ​ന്ന വ്യ​ക്തി. സി​ന്ധു, സ​ണ്ണി, കു​ങ്ക​ൻ, തു​ട​ങ്ങി​യ​വ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.