പാ​വി​ട്ട​പ്പു​റത്ത് സം​ഘ​ർ​ഷം: പോ​ലീ​സ് ലാ​ത്തി​വീ​ശി
Wednesday, April 24, 2019 12:49 AM IST
ച​ങ്ങ​രം​കു​ളം: ച​ങ്ങ​രം​കു​ളം പാ​വി​ട്ട​പ്പു​റം 100, 1, 2, ബൂ​ത്തി​ന് സ​മീ​പം സം​ഘ​ർ​ഷം, യു​ഡി​എ​ഫ് പി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലെ​ത്തി​യ​ത്.​പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പം വ​ച്ച് വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും തി​രി​ഞ്ഞ് പോ​യെ​ങ്കി​ലും വൈ​കീ​ട്ട് നാ​ലു മ​ണി​യോ​ടെ വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യി.​ പോലീസും ക​ർ​ണാ​ട​ക ഫോ​ഴ്സും ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു.