ആ​റു മ​ണി ക​ഴി​ഞ്ഞി​ട്ടും ബൂ​ത്തു​ക​ളി​ൽ വ​ൻ തി​ര​ക്ക്
Wednesday, April 24, 2019 12:49 AM IST
ക​രു​വാ​ര​ക്കുണ്ട്: വോ​ട്ടിം​ഗ് സ​മ​യം ക​ഴി​ഞ്ഞി​ട്ടും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വ​ൻ തി​ര​ക്ക്. ക​രു​വാ​ര​ക്കു​ണ്ട് കി​ഴ​ക്കേ​ത​ല ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ 144-ാം ബൂ​ത്തി​ലും 139 ചൂ​ളി​ക്കു​ന്ന് ബൂ​ത്തി​ലും ആ​റു മ​ണി​ക്കു ശേ​ഷ​വും മു​ന്നൂ​റോ​ളം ആ​ളു​ക​ൾ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ വ​രി​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​പ​ക്ഷം ബൂ​ത്തി​ലും സ്ഥി​തി മ​റി​ച്ച​ല്ലാ​യി​രു​ന്നു.
144-ാം ബൂ​ത്തി​ൽ വോ​ട്ടിം​ഗി​ന് ദീ​ർ​ഘ​സ​മ​യ​മെ​ടു​ത്ത​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. ഉ​ച്ച​യ്ക്കു ശേ​ഷം മ​ണി​ക്കൂ​റു​ക​ൾ വ​രി നി​ന്നി​ട്ടും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നാ​കാ​തെ തി​ര​വ​ധി പേ​ർ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​പോ​കേ​ണ്ടി വ​ന്ന​താ​യും പ​രാ​തി​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​യ കു​റ​വും വോ​ട്ടിം​ഗ് മെ​ഷീ​ന്‍റ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള മ​ന്ദ​ഗ​തി​യു​മാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ചൂ​ണ്ടിക്കാ​ട്ടു​ന്നു. എ​ട്ടു മ​ണി​യോ​ടെ​യാ​ണ് വോ​ട്ടിം​ങ് പൂ​ർ​ത്തി​യാ​യ​ത്. കി​ഴ​ക്കേ​ത്ത​ല ജി​എ​ൽ​പി സ്കൂ​ളി​ലെ 145ാം ന​ന്പ​ർ ബൂ​ത്തി​ലും താ​ണി​ക്കു​ത്ത് മ​ദ്ര​സ ബൂ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്നും പോ​ളിം​ഗ് ഏ​റെ നേ​രം ത​ടസപ്പെ​ട്ടു.