മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശം
Thursday, April 25, 2019 12:11 AM IST
എ​ട​ക്ക​ര: വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം. കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണ് നി​ര​വ​ധി വീ​ടു​ക​ളും, വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ർ​ഷി​ക വി​ള​കളും നശിച്ചു. എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. പാ​ർ​ലി അങ്കണവാ​ടി​ കെ​ട്ടി​ടം മ​രം വീ​ണ് ത​ക​ർ​ന്നു.

കാ​പ്പു​ണ്ട പാ​റ​ക്ക​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഉ​ലു​വാ​ൻ ഷാ​ജ​ഹാ​ൻ, സു​ഗ​ത​കു​മാ​രി, മൊ​ട​പ്പൊ​യ്ക മ​ച്ചാ​ട​ൻ മു​ണ്ടി​ച്ചി, വ​ട്ട​പ്പ​റ​ന്പ​ൻ അ​ല​വി​ക്കു​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. അ​ല​വി​ക്കു​ട്ടി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും വീ​ട്ടി​മ​രം വീ​ണ് ത​ക​ർ​ന്നു. വ​ട്ട​ക്കു​ന്നേ​ൽ രാ​ജ​ന്‍റെ കു​ളി​മു​റി മ​രം വീ​ണ് ത​ക​ർ​ന്നു. ക​ല്ലു​കു​ളം സ​ജി​യു​ടെ കോ​ഴി​ഫാ​മി​ലെ നൂ​റ് കോ​ഴി​ക​ൾ മ​ര​ങ്ങ​ൾ വീ​ണ് ച​ത്തു.

മു​ണ്ട​യി​ലെ എം.​കെ ബാ​വ​യു​ടെ മു​ന്നൂ​റ് റ​ബ​ർ മ​ര​ങ്ങ​ൾ കാ​റ്റി​ൽ ത​ക​ർ​ന്നു. ക​ല്ലി​ങ്ങ​ൽ​പാ​ടം സ​മ​ദി​ന്‍റെ മു​ന്നൂ​റ് വാ​ഴ​ക​ൾ, ഇ​യ്യം​കു​ഴി​ക​ളം ഗോ​വി​ന്ദ​ൻ​കു​ട്ടി​യു​ടെ അ​ഞ്ഞൂ​റ് വാ​ഴ​ക​ളും കാ​റ്റി​ൽ ന​ശി​ച്ചു. പ്ര​ദേ​ശ​ത്തെ ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ലും റ​ബ​ർ, വാ​ഴ, തെ​ങ്ങ്, ക​മു​ക്, മ​റ്റ് ഫ​വ​വൃ​ക്ഷ​ങ്ങ​ൾ എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്. ക​വ​ള​പ്പെ​യ്ക​യി​ലെ വ​രി​ക്കോ​ട​ൻ അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന അ​ഞ്ഞൂ​റ് റ​ബ​ർ മ​ര​ങ്ങ​ൾ കാ​റ്റി​ൽ ന​ശി​ച്ചു.