കു​ടും​ബ​ശ്രീ​ക്ക് 1.21 ല​ക്ഷം രൂ​പ വി​റ്റു​വ​ര​വ്
Thursday, April 25, 2019 12:11 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വോ​ട്ട​ർ​മാ​ർ​ക്കും തു​ണ​യാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സ​വും തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​വും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വോ​ട്ട​ർ​മാ​ർ​ക്കും മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണ​മൊ​രു​ക്കി​യാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യ​ത്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത് വ​ഴി കു​ടും​ബ​ശ്രീ​ക്ക് ല​ഭി​ച്ച​ത് 1,20,250 രൂ​പ​യാണ്. നി​ല​ന്പൂ​ർ, മ​ഞ്ചേ​രി, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ഴ് കു​ടും​ബ​ശ്രീ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഏ​ഴ് റി​സ​പ്ഷ​ൻ സെ​ന്‍റ​റു​ക​ളി​ലാ​യി വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി 12 വ​രെ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ചും അ​ല്ലാ​തെ​യും ഭ​ക്ഷ​ണ​മൊ​രു​ക്കി.
വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യ നി​ല​ന്പൂ​ർ 10000, മ​ഞ്ചേ​രി 27,100, കൊ​ണ്ടോ​ട്ടി 14,500, തി​രൂ​ർ 16,200, പെ​രി​ന്ത​ൽ​മ​ണ്ണ 23,150, തി​രൂ​ര​ങ്ങാ​ടി 4,000, പൊ​ന്നാ​നി 25,300 രൂ​പ​യോ​ളം റി​സ​പ്ഷ​ൻ സെ​ൻ​റ​റു​ക​ളി​ലാ​യി വി​റ്റ​ഴി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണ ചു​മ​ത​ല കു​ടും​ബ​ശ്രീ ഏ​റ്റെ​ടു​ത്ത​ത്.