പ്ര​തി​ഷേ​ധി​ച്ചു
Thursday, April 25, 2019 12:11 AM IST
തേ​ഞ്ഞി​പ്പ​ലം: രാ​ത്രി​യി​ൽ ഓ​യി​ൽ പ​ര​ന്നൊ​ഴു​കി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ റോ​ഡ് ശൂ​ചീ​ക​രി​ക്കാ​ൻ എ​ത്തി​യ അ​ഗ്നി​ശ​മ​നാ വാ​ഹ​ന​ത്തി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള ലൈ​റ്റ് സം​വി​ധാ​ന​മി​ല്ലാ​ത്തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പ​ള്ളി​ക്ക​ൽ ബ​സാ​ർ റോ​ഡി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് പ​ര​ന്നൊ​ഴു​കി​യ ഓ​യി​ൽ നീ​ക്കം ചെ​യ്യാ​നെ​ത്തി​യ മീ​ഞ്ച​ന്ത ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റു​ക​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വെ​ളി​ച്ച സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.

മൂ​ർ​ഖ​നെ പി​ടി​കൂ​ടി

നി​ല​ന്പൂ​ർ: മു​ട്ട വി​ഴു​ങ്ങി കോ​ഴി​ക്കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട മൂ​ർ​ഖ​നെ പി​ടി​കൂ​ടി. കാ​ട്ടു​മു​ണ്ട ക​ന്പ​നി​പ്പ​ടി​യി​ൽ തു​നി​ക്ക​കം കോ​ള​നി​യി​ൽ തോ​ന്ന​ക്ക​ൽ രാ​മ​ന്‍റ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ നി​ന്നാ​ണ് മൂ​ർ​ഖ​നെ പി​ടി​കൂ​ടി​യ​ത്. നി​ല​ന്പൂ​രി​ൽ നി​ന്നും എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ഫോ​ഴ്സി​ന്‍റ പ്ര​വ​ർ​ത്ത​ക​രെ​ത്തി​യാ​ണ് മൂ​ർ​ഖ​നെ പി​ടി​കൂ​ടി​യ​ത്. രാ​വി​ലെ കോ​ഴി​ക്കൂ​ടു തു​റ​ക്കാ​ൻ പോ​യ വീ​ട്ടു​കാ​രാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. ഉ​ട​നെ എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.