ഭ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം തു​ട​ങ്ങി
Thursday, April 25, 2019 12:11 AM IST
ക​രു​വാ​ര​ക്കു​ണ്ട്: തു​വ്വൂ​ർ ചെ​മ്മ​ന്ത​ട്ട വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞം തു​ട​ങ്ങി. ക്ഷേ​ത്രം ത​ന്ത്രി അ​രീ​പ്പു​റ​ത്ത് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്. മും​ബൈ നാ​രാ​യ​ണ​ജി​യാ​ണ് യ​ജ്ഞാ​ചാ​ര്യ​ൻ. തു​വ്വൂ​ർ ചെ​മ്മ​ന്ത​ട്ട വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ടാ​മ​ത് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​ത്തി​നാ​ണ് ഇന്നലെ തു​ട​ക്ക​മാ​യ​ത്. ക​ല​വ​റ നി​റ​യ്ക്ക​ൽ, ആ​ചാ​ര്യ​വ​ര​ണം വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ എ​ന്നി​വ​ നടന്നു.​ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ആ​ട്ടി​ക്കു​ക്കേ സു​ബ്ബ​റാ​വു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക്ഷേ​ത്രം സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി.​രാ​മ​കൃ​ഷ്ണ​ൻ, ആ​ർ.​ജ്യോ​തി​ഷ്, വി.​സി.​മോ​ഹ​ൻ​ദാ​സ്, ടി.​കെ.​രാ​ജി, ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​റു​ക്കെ​ടു​പ്പ് തീ​യ​തി മാ​റ്റി​വ​ച്ചു

ചു​ങ്ക​ത്ത​റ: ഇ​ല​ക്‌ട്രിക്ക​ൽ വ​യ​ർ​മെ​ൻ, സൂ​പ്പ​ർ​വൈ​സ​ർ ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്റ്റേ​ഴ്സ് ഏ​കോ​പ​ന​സ​മി​തി ചു​ങ്ക​ത്ത​റ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെേ ന​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന ന​റു​ക്കെ​ടു​പ്പ് തീ​യ​തി മാ​റ്റി​വച്ചു. വ്യാ​ഴാ​ഴ്ച് ന​റു​ക്കെ​ടു​ക്കാ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​ത് ജൂ​ണ്‍​മാ​സം എ​ട്ടി​ലേ​ക്കാ​ണ് മാ​റ്റി​യ​താ​യാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് സൗ​ജ​ന്യ​മാ​യി വ​യ​റി​ംഗ് ന​ട​ത്തി​ക്കൊ​ടു​ത്ത് വൈ​ദ്യു​തി ക​ണ​ക്‌ഷൻ എ​ടു​ത്ത് കൊ​ടു​ത്തു വ​രി​ക​യാ​ണ്. ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​നാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.