കാ​റി​ടി​ച്ച് വൈ​ദ്യു​തി തൂ​ണ്‍ ത​ക​ർ​ന്നു: വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു
Thursday, April 25, 2019 12:11 AM IST
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​ത പാ​ണ​ന്പ്ര​യി​ൽ തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ രാ​ത്രി​യി​ൽ കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പ​ത്ത് മ​ണി​ക്കൂ​റോ​ളം വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. അ​പ​ക​ട സ​മ​യ​ത്ത് ത​ന്നെ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ച​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ചേ​ളാ​രി ഭാ​ഗ​ത്തു നി​ന്നും രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
പാ​ണ​ന്പ്ര ടൗ​ണി​ൽ റോ​ഡ​രി​കി​ലെ 11 കെവി ലൈ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ് ത​ക​രു​ക​യും കാ​ർ ഭാ​ഗീ​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു.
അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​ർ നി​സ്സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ത​ക​ർ​ന്ന വൈ​ദ്യു​തി തൂ​ണ്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ മാ​റ്റിയതി​ന്് ശേ​ഷ​മാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ചത്