കാ​ട്ടാ​ന​ കൃ​ഷി നശിപ്പിച്ചു
Thursday, April 25, 2019 12:11 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ചേ​രി അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ണ്ടും വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ സാ​ജു ജേ​ക്ക​ബി​ന്‍റെ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളും നൂ​റോ​ളം ക​മു​കു​ക​ളും കാ​ട്ടാ​ന​കൂ​ട്ടം ന​ശി​പ്പി​ച്ചു.
ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് ചേ​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന കു​ട്ടം ഇ​റ​ങ്ങി​യ​ത്. വാ​ഴ ക​മു​ക് എ​ന്നി​വ​യ്ക്ക് പു​റ​മെ കൊ​ക്കോ, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ന​ശി​പ്പി​ച്ചിട്ടുണ്ട്. സാ​ജു ജേ​ക്ക​ബി​ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സവും പ​ന്ത​ക്ക​ൽ ജോ​ർ​ജി​ന്‍റെ​യും കൃ​ഷി​യി​ട​ത്തി​ലും കാ​ട്ടാ​ന​കൂ​ട്ടം വി​ള​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.
അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് സാ​ന്പ​ത്തി​ക ന​ഷ്ടം സൃ​ഷ്ടി​ക്കു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​ന് അ​റു​തി വ​രു​ത്താ​ൻ വ​ന​പാ​ല​ക​ർ ത​യാ​റ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. അ​ല്ലാ​ത്ത​പ​ക്ഷം വ​നം വ​കു​പ്പി​നെ​തി​രേ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് മ​ല​യോ​ര ക​ർ​ഷ​ക സ​മി​തി​യു​ടെ തീ​രു​മാ​നം.