ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ൽ
Thursday, April 25, 2019 12:11 AM IST
നി​ല​ന്പൂ​ർ: ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ൽ. കു​ട്ടി​ക​ൾ അ​ട​ക്കം കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​‍യ്ക്ക്. നി​ല​ന്പൂ​ർ വ​ട​പു​റം രാ​മ​ച്ചം​പൊ​ട്ടി​യി​ലാ​ണ് സം​ഭ​വം. രാ​മം​ച്ചം പൊ​ട്ടി ലീ​ലാ​മ്മ​യു​ടെ വീ​ടി​നാ​ണ് ഇ​ടി​മി​ന്ന​ലി​ൽ വി​ള്ള​ൽ വീ​ണ​ത്.
ലീ​ലാ​മ്മ​യ്ക്കും മ​ക​ൻ സു​രേ​ഷ് ബാ​ബു​വി​നും ഭാ​ര്യ ശാ​മി​നി​ക്കും മി​ന്ന​ലി​ൽ പ​രി​ക്കു​ണ്ട്. സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഇ​ട​തു ചെ​വി​ക്ക് കാ​ര്യ​മാ​യ ക്ഷ​ത​മേ​റ്റു. ശ​ബ്ദം കേ​ൾ​ക്കാ​ൻ പ്രാ​യ​സ​മു​ണ്ടെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. ലീ​ലാ​മ്മ​യു​ടെ വ​ല​ത് ചെ​വി​ക്ക് കേ​ൾ​വി കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
ശാ​മി​നി​യു​ടെ നാ​വി​ന് അ​നു​ഭ​വ​പ്പെ​ട്ട ത​രി​പ്പ് ഇ​നി​യും മാ​റി​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ വീ​ണ്ടും വ​ലി​യ ഇ​ടി​മി​ന്ന​ലും ഇ​ടി​യും ഉ​ണ്ടാ​യി. വീ​ടി​നു​ള്ളി​ൽ നി​ന്നും പു​ക ഉ​യ​രു​ക​യും വൈ​ദ്യു​തി പോ​കു​ക​യും ചെ​യ്തു. വ​രാ​ന്ത​യി​ൽ വ​ലി​യ വി​ള്ള​ൽ ക​ണ്ടു. മു​റി​ക​ളി​ലും വ​ലി​യ വി​ള്ള​ലു​ക​ൾ. സ്വി​ച്ച് ബോ​ർ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വീ​ടി​ന്‍റെ പ​ല ഭാ​ഗ​ത്തും ചെ​റു​തും വ​ലു​തു​മാ​യ വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്.
ഫ്രി​ഡ്ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക‌്‌ട്രിക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്നു. വീ​ട്ടു​മു​റ്റ​ത്തി​ന് 20 മീ​റ്റ​ർ അ​ക​ലെ മി​ന്ന​ലി​ൽ ത​ക​ർ​ന്ന റ​ബ​ർ മ​ര​ത്തി​ന്‍റെ വേ​രും കാ​ണാം.