ക​ട​ൽ​ ക​ര ക​വ​ർ​ന്നു; 500 മീ​റ്റ​ർ മ​ണ​ൽ​തി​ട്ട രൂ​പ​പ്പെ​ട്ടു
Friday, April 26, 2019 12:28 AM IST
തി​രൂ​ർ: രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് കൂ​ട്ടാ​യി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ൽ ക​ര​യി​ലേ​ക്കു ക​യ​റി. 15 മീ​റ്റ​റോ​ളം ക​ര​ഭാ​ഗം ക​ട​ൽ ക​വ​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടോ​ടെ​യാ​ണ് ക​ട​ൽ ക​യ​റി തു​ട​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കൂ​ട്ടാ​യി വാ​ടി​ക്ക​ൽ, പ​ള്ളി വ​ള​പ്പ്, സു​ൽ​ത്താ​ൻ വ​ള​വ്, വാ​ക്കാ​ട്, അ​ഴീ​ക്ക​ൽ, പ​റ​വ​ണ്ണ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ട​ലാക്രമണം രൂ​ക്ഷ​മാ​യ​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളും സാ​മ​ഗ്രി​ക​ളും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. രാ​ത്രി ഏ​റെ വൈ​കി​യും തീ​ര​ദേ​ശ വാ​സി​ക​ൾ ജാ​ഗ്ര​ത​യോ​ടെ​യി​രു​ന്നു.

ഏ​ക​ദേ​ശം 8 മീ​റ്റ​ർ വീ​തി​യി​ലും 500 മീ​റ്റ​ർ നീ​ള​ത്തി​ലും ക​ട​ലി​ൽ മ​ണ​ൽ ചാ​ൽ രൂ​പ​പ്പെ​ട്ടു.