അ​ധ്യാ​പ​ക സ​ഹ​ക​ര​ണ സം​ഘം സ്കൂ​ൾ ബ​സാ​ർ തു​റ​ന്നു
Friday, April 26, 2019 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ അ​ധ്യാ​പ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച സ്കൂ​ൾ ബ​സാ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഡ​യ​റ​ക്ട​ർ ടി.​ജെ ഏ​ബ്ര​ഹാം മാ​സ്റ്റ​ർ​ക്കു ചെ​യ​ർ​മാ​ൻ ആ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​. സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​വീ​രാ​പ്പു അ​ധ്യ​ക്ഷ​ത വഹിച്ചു.

ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ. ​മ​ധു​സൂ​ദ​ന​ൻ, പി​.എ. ജോ​യ്, കെ. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ കോ​ഴി​ക്കോ​ട് റോ​ഡി​ലെ കെഎസ്ടി​എ ഓ​ഫീ​സി​നു സ​മീ​പ​ത്തെ സം​ഘ​ത്തി​ന്‍റെ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ് സ്കൂ​ൾ ബ​സാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത്രി​വേ​ണി നോ​ട്ടു​ബു​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ന്പ​നി​ക​ളു​ടെ ബു​ക്കു​ക​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, വാ​ട്ട​ർ​ബോ​ട്ടി​ലു​ക​ൾ, ല​ഞ്ച് ബോ​ക്സ് തു​ട​ങ്ങി​യ കു​റ​ഞ്ഞ​വി​ല​ക്കു ല​ഭ്യ​മാ​ണ്. എ​സ്എ​സ്എ, ആ​ർ​എം​എ​സ്എ ഗ്രാ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ചു വാ​ങ്ങാ​വു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ്കൂ​ൾ ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭി​ക്കും.