കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​സി​യെ എം​എ​സ്എ​ഫ് ഉ​പ​രോ​ധി​ച്ചു
Friday, April 26, 2019 12:33 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2018 ഡി​സം​ബ​റി​ൽ ന​ട​ത്തു​ക​യും 52 മാ​ർ​ക്കി​ൽ അ​ധി​കം ചോ​ദ്യ​ങ്ങ​ൾ സി​ല​ബ​സി​നു പു​റ​ത്തു നി​ന്നു ആ​യ​തി​നാ​ൽ പി​ന്നീ​ട് റ​ദ്ദാ​ക്കു​ക​യും ചെ​യ്ത മൂ​ന്നാം സെ​മ​സ്റ്റ​ർ ബികോം കോ​ർ​പ്പ​റേ​റ്റ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​യു​ടെ പു​ന:​പ​രീ​ക്ഷ ആ​റു മാ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തി​നെ​തി​രെ എം​എ​സ്എ​ഫ് വൈ​സ് ചാ​ൻ​സ​ല​റെ ഉ​പ​രോ​ധി​ച്ചു.

പു​നപ​രീ​ക്ഷ വി​ഷ​യ​ത്തി​ൽ എം​എ​സ്എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നു ഫാ​ക്ക​ൽ​റ്റി ഡീ​ൻ, ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​നും പു​ന:​പ​രീ​ക്ഷ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നു സി​ൻ​ഡി​ക്ക​റ്റി​നു ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ പൂ​ർ​ണ​മാ​യും ഇ​ട​തു​സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള പ​രീ​ക്ഷ സ്ഥി​രം സ​മി​തി തീ​ർ​ത്തും വി​ദ്യാ​ർ​ഥി വി​രു​ദ്ധ​മാ​യി പു​നപ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ് വൈ​സ് ചാ​ൻ​സല​റെ ഉ​പ​രോ​ധി​ച്ച​ത്. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​നു​കൂ​ല​മാ​യ രീ​തി​യി​ൽ ഇ​ട​പെ​ടാ​മെ​ന്നും 29നു ​ന​ട​ക്കു​ന്ന പ​രീ​ക്ഷ സ്ഥി​രം സ​മി​തി​യി​ൽ പ്ര​സ്തു​ത വി​ഷ​യം പ​രി​ഗ​ണി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ​ക്കു രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ൽ​കി.