യു​ഡി​എ​ഫ് മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്ന്
Friday, April 26, 2019 12:36 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം അ​വ​ലോ​ക​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല​യി​ലെ 16 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് വ​ന്പി​ച്ച മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. മ​ല​പ്പു​റം, പൊ​ന്നാ​നി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വ​ൻ ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്നും വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ച​രി​ത്ര വി​ജ​യ​ത്തി​നാ​യി മ​ല​പ്പു​റ​ത്തെ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളും റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം സ​മ്മാ​നി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.