അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി
Friday, April 26, 2019 12:36 AM IST
പൂ​ക്കോ​ട്ടും​പാ​ടം:​ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന, ക്ഷേ​മ​കാ​ര്യ​അ​ധ്യ​ക്ഷ​ക്കെ​തി​രേ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടി​സ് ന​ൽ​കി. കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ എം.​പി.​ശോ​ഭ​ന​ക്കെ​തി​രെ​യാ​ണ് സി​പി​എം അം​ഗ​ങ്ങ​ളാ​യ ഇ​ല്ലി​ക്ക​ൽ ഹു​സെെൻ, അ​നി​താ രാ​ജു, കെ.​അ​നീ​ഷ് എ​ന്നി​വ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള രേ​ഖ​ക​ളി​ൽ അ​ധ്യ​ക്ഷ ഒ​പ്പു​വെ​ക്ക​ണ​മെ​ന്നി​രി​ക്കെ ശോ​ഭ​ന അ​തി​ന് ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ പ​ക്ഷ അം​ഗ​ങ്ങ​ൾ നോ​ട്ടീ​സി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. കാ​ളി​കാ​വ് ബി​ഡി​ഒ പി.​കേ​ശ​വ​ദാ​സ് മു​ന്പാ​കെ​യാ​ണ് നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ച​ത്.