പ​റ​വ​ണ്ണ കാ​ഞ്ഞി​ര​ക്കു​റ്റി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾക്ക് കു​ത്തേ​റ്റു
Friday, April 26, 2019 12:36 AM IST
തി​രൂ​ർ: പ​റ​വ​ണ്ണ കാ​ഞ്ഞി​ര​ക്കു​റ്റി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു. അ​ഴീ​ക്ക​ൽ സ്വ​ദേ​ശി ചൊ​ക്ക​ന്‍റെ പു​ര​ക്ക​ൽ കു​ഞ്ഞി​മോ​ൻ, പ​റ​വ​ണ്ണ പു​ത്ത​ങ്ങാ​ടി മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. നേ​ര​ത്തെ എ​സ്ഡി​പി​ഐ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കു​ഞ്ഞി​മോ​ൻ പാ​ർ​ട്ടി വി​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്തിലാണ് തന്നെ ആക്രമിച്ചെതെന്ന് കു​ഞ്ഞി​മോ​ൻ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ കാ​ഞ്ഞി​ര​ക്കു​റ്റി​യി​ൽ വച്ചാ​ണ് അ​ഞ്ചം​ഗ സം​ഘം കു​ഞ്ഞി​മോ​നെ ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്.

കു​ഞ്ഞി​മോ​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ മു​സ്ലീം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് റാ​ഫി​യെ​യും കു​ത്തു​ക​യാ​യി​രു​ന്നു. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ങ്ങ​ളെ കു​ത്തി​പ്പരിക്കേ​ൽ​പ്പി​ച്ച​തെ​ന്ന് ഇ​രു​വ​രും പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി. ര​ണ്ടു പേ​രെ​യും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ഞ്ഞി​മോ​ന് പു​റ​ത്തും റാ​ഫി​യു​ടെ മു​ഖ​ത്തു​മാ​ണ് കു​ത്തേ​റ്റ​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ച​താ​യും തി​രൂ​ർ എ​സ്ഐ കെ.​ജെ.​ജി​നേ​ഷ് പ​റ​ഞ്ഞു.