മാ​ലി​ന്യ സം​സ്ക​ര​ണ ‌ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ന​ട​ത്തി
Friday, April 26, 2019 12:36 AM IST
ക​രു​വാ​ര​ക്കുണ്ട്: പാ​ണ്ടി​ക്കാ​ട് കാ​രാ​യ​യി​ലെ ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്പി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കൊ​ള്ളു​ന്നെത​ന്ന് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​രോ​പി​ച്ചു.

കാ​രാ​യ​യി​ൽ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ക​ടു​ത്ത ആ​രോ​ഗ്യ പ്രശ്നങ്ങൾ ഉ​ണ്ടെന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ നേ​ര​ത്തെ രം​ഗ​ത്ത് വ​ന്നി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും ഉ​പ സ​മി​തി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് സ്റ്റോ​പ് മെ​മ്മോ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ങ്കി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സെ​ക്ര​ട്ട​റി അ​തി​ന് ത​യാ​റാ​യി​ല്ല. സെ​ക്ര​ട്ട​റി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് സ്ത്രീ​ക​ളെയും കു​ട്ടി​ക​ളെ​യും അണിനിരത്തി പ്ര​ദേ​ശ​വാ​സി​ക​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.

കേ​ന്ദ്രം അ​ട​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ സ​മ​യം എ​ല്ലാ രേ​ഖ​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും, ഇ​ത് മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​വി​ല്ല​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ പ​റ​ഞ്ഞു.