കാ​ളി​കാ​വ് ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്കര​ണം ഇ​ഴ​യു​ന്നു
Friday, April 26, 2019 12:36 AM IST
കാ​ളി​കാ​വ്: ടൗ​ണ്‍ ന​വീ​ക​ര​ണം മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പൂ​ർ​ത്തി​യാ​യി​ല്ല. ചെ​ത്ത് ക​ട​വ് - പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡു​ക​ളു​ടെ​യും ടൗ​ണി​ന്‍റേ​യും ന​വീ​ക​ര​ണ​മാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഒ​ന്നേ​മു​ക്കാ​ൽ കോ​ടി​യു​ടെ കാ​ളി​കാ​വ് ടൗ​ണ്‍ ന​വീ​ക​ര​ണം വി​വാ​ദ​ങ്ങ​ളി​ൽ ത​ട്ടി മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. നി​ർ​മ്മാ​ണ ഘ​ട്ട​ത്തി​ൽ പ​ല കു​റി മു​ട​ങ്ങി​യ പ്ര​വ​ർ​ത്തി​ക​ൾ ഇ​പ്പോ​ഴും വി​വാ​ദ​ത്തി​ൽ ഉ​ട​ക്കി പൂ​ർ​ത്തി​യാ​കാ​തെ നി​ൽ​ക്കു​ക​യാ​ണ്.

അ​ങ്ങാ​ടി​യി​ൽ നി​ന്ന് ചെ​ത്ത്ക​ട​വ് - പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡു​ക​ൾ വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് ഇ​നി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്. റോ​ഡി​ലെ ഗ​ട്ട​റു​ക​ളും കു​ഴി​ക​ളും യാ​ത്ര ദു​ഷ്ക​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ളൊ​ക്കെ പൊ​ളി​ച്ച​ത​ല്ലാ​തെ ഈ ​ഭാ​ഗ​ത്ത് മ​റ്റ് ന​വീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ കെ​ട്ടി​ട​മു​ട​മ​ക​ൾ​ക്കും പ്ര​തി​ഷേ​ധ​മു​ണ്ട്.

മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​താ​നും ഭാ​ഗം കൂ​ടി ന​വീ​ക​രി​ക്കാ​ത്ത​ത് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നു. മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.