തെ​ര​ഞ്ഞെ​ടു​പ്പ്: പി​ടി​കൂ​ടി​യ​ത് 1.62 കോ​ടി
Friday, April 26, 2019 12:36 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ലെ മ​ല​പ്പു​റം, പൊ​ന്നാ​നി മ​ണ്ഡ​ങ്ങ​ളി​ൽ നി​ന്നാ​യി വി​വി​ധ സ്ക്വാ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത് 1.62 കോ​ടി രൂ​പ. വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ അ​ന​ധി​കൃ​ത പ​ണ​മൊ​ഴു​ക്ക് ത​ട​യു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സ്റ്റാ​റ്റി​ക് സ​ർ​വെ​യ​ല​ൻ​സ്, ഫ്ള​യി​ംഗ് സ്ക്വാ​ഡു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത തു​ക​യാ​ണി​ത്.

മ​ല​പ്പു​റം ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു 1.18 കോ​ടി രൂ​പ​യും പൊ​ന്നാ​നി ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു 43.2 ല​ക്ഷ​വു​മാ​ണ് സം​ഘം പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ സ്റ്റാ​റ്റി​ക് സ​ർ​വെ​യ​ല​ൻ​സ് ടീം 1.10 ​കോ​ടി രൂ​പ​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ൽ പി​ടി​കൂ​ടി​യ​ത്. ഫ്ള​യി​ംഗ്് സ​ക്വാ​ഡ് പി​ടി​കൂ​ടി​യ 8.38 ല​ക്ഷ​വു​മു​ൾ​പ്പ​ടെ​യാ​ണ് 1.18 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത പ​ണം മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. പ​ത്ത് ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള തു​ക പി​ടി​കൂ​ടി​യാ​ൽ ഇ​ൻ​കം ടാ​ക്സ് വ​കു​പ്പി​നു കൈ​മാ​റേ​ണ്ട​തി​നാ​ൽ മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ നി​ന്നു ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടി​യ 24 ല​ക്ഷം രൂ​പ​യാ​ണ് ഇ​ൻ​കം ടാ​ക്സ് വ​കു​പ്പി​നു കൈ​മാ​റി​യ​ത്.

തു​ട​ർ​ന്നു ഉ​ട​മ​സ്ഥ​നു​മാ​യി ന​ട​ത്തി​യ ഹി​യ​റി​ംഗി​ൽ ഈ ​തു​ക ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത​താ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും ഇ​ൻ​കം ടാ​ക്സ് ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്റ്റാ​റ്റി​ക് സ​ർ​വെ​യ​ല​ൻ​സ് സ​ക്വാ​ഡ് 22.14 ല​ക്ഷ​വും ഫ്ള​യി​ംഗ് സ്ക്വാ​ഡ് 8.33 ല​ക്ഷ​വു​മാ​ണ് പ​ണ​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​തു​കൂ​ടാ​തെ 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 425.080 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഇ​തു​ൾ​പ്പ​ടെ 43.2 ല​ക്ഷം രൂ​പ​യാ​ണ് പൊ​ന്നാ​നി​യി​ൽ നി​ന്നു സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ൽ പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​നു ഇ​ൻ​കം ടാ​ക്സ് ഇ​ന​ത്തി​ൽ 4.69 ല​ക്ഷ​വും ജി​എ​സ്ടി എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും അ​ടയ്​ക്കു​ക​യാ​ണെ​ങ്കി​ൽ തി​രി​ച്ചു ന​ൽ​കാ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​നെ​ത്തെ​ത്തു​ട​ർ​ന്ന് 4.69 ല​ക്ഷം ഇ​ൻ​കം ടാ​ക്സാ​യി ഉ​ട​മ​യി​ൽ നി​ന്നു ഈ​ടാ​ക്കു​ക​യും ജി​എ​സ്ടി തു​ക കൂ​ടി അ​ട​ക്കു​ന്ന മു​റ​ക്ക് ഈ ​സ്വ​ർ​ണം ഉ​ട​മ​ക്ക് തി​രി​ച്ച് ന​ൽ​കു​ക​യും ചെ​യ്യും.മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച സ്റ്റാ​റ്റി​ക് സ​ർ​വെ​യ​ല​ൻ​സ് സ​ക്വാ​ഡ് ത​ല​വ​ൻ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ കെ.​വി ഗീ​ത​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 34.5 ല​ക്ഷം രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​റാം നാ​യി​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 26.74 ല​ക്ഷ​വും പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത പ​ണം ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ, പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ, ജി​ല്ലാ ട്ര​ഷ​റ​ർ ഓ​ഫീ​സ​ർ മ​ല​പ്പു​റം എ​ന്നി​വ​ട​ങ്ങു​ന്ന ഡി​സ്ട്രി​ക് ലെ​വ​ൽ റി​വ്യൂ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ല​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തല്ലെ​ങ്കി​ൽ തി​രി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.