ജൈ​വ ഫാം ​ഉ​ദ​്ഘാ​ട​ന​ം ഇ​ന്ന്
Friday, April 26, 2019 12:38 AM IST
പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ടം വീ​ട്ടി​ക്കു​ത്ത് സ​മൃ​ദ്ധി ഹൈ​ടെ​ക് ജൈ​വ​ഫാ​മി​ന്‍റെ​യും മ​ത്സ്യ വി​ൽ​പ്പ​ന​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു ന​ട​ക്കും. കേ​ര​ള ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​അ​ബ്ദു​ൾ മ​ജീ​ദ് ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫി​ഷ​റീ​സ് റി​സേ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ഇ.​ആ​ർ.​ചൈ​ത​ന്യ ആ​ദ്യ മ​ത്സ്യ വി​ൽ​പ്പ​ന ന​ട​ത്തും. ച​ട​ങ്ങി​ൽ ഫി​ഷ​റീ​സ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​എ​സ്.​രാ​ജു ആ​ന​ന്ദ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.