ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Friday, April 26, 2019 12:38 AM IST
തി​രൂ​ർ: റ​ജി നാ​യ​രും ഹ​രി​ദാ​സും സം​യു​ക്ത​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ’വാ​ഗ​ണ്‍ ട്രാ​ജ​ഡി’ സി​നി​മ​യു​ടെ ഫ​സ്റ്റ് ലോ​ഗോ പ്ര​കാ​ശ​നം തി​രൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ബാ​വ സം​വി​ധാ​യ​ക​ൻ ഹ​രി​ദാ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. റ​ജി നാ​യ​രാ​ണ് വാ​ഗ​ണ്‍ ട്രാ​ജ​ഡി​യു​ടെ തി​ര​ക്ക​ഥ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​മാ​യ വാ​ഗ​ണ്‍ ട്രാ​ജ​ഡി​യു​ടെ സി​നി​മ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. താ​ഴെ​പ്പാ​ലം ഗ്രീ​ൻ സ്ക്വ​യ​ർ വി​ല്ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രൂ​ർ പ്ര​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി എം.​പി.​റാ​ഫി ആ​ധ്യ​ക്ഷ്യം വ​ഹി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഹ​രി​ദാ​സ്, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെ​ക്ര​ട്ട​റി പി.​പി.​അ​ബ്ദു​റ​ഹ്മാ​ൻ, മ​ല​പ്പു​റം പ്ര​സ് ക്ല​ബ്ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഒ.​റ​ഹ്മ​ത്തു​ള്ള, പി.​കെ.​ര​തീ​ഷ്, കാ​യ​ക്ക​ൽ അ​ലി, ഗ്രീ​ൻ സ്ക്വ​യ​ർ വി​ല്ല എം.​ഡി.​ഷു​ക്കൂ​ർ, വി.​പി.​അ​ഷ​റ​ഫ് പ്ര​സം​ഗി​ച്ചു.