ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു
Friday, April 26, 2019 12:38 AM IST
ക​രു​വാ​ര​ക്കു​ണ്ട്: മാ​ന്പു​ഴ ഹീ​റോ​സ് ക്ല​ബ്ബും, ഹീ​റോ​സ് പ്ര​വാ​സി മെ​ന്പേ​ഴ്സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു. മാ​ന്പു​ഴ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു മാ​സ​ത്തോ​ള​മാ​യി ന​ട​ന്ന ക്യാ​ന്പി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ന്പു​ഴ ഹീ​റോ​സ് ക്ല​ബ്ബും, ഹീ​റോ​സ് പ്ര​വാ​സി മെ​ന്പേ​ഴ്സും സം​യു​ക്ത​മാ​യി ഫു​ട്ബാ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ് ന​ട​ത്തി​യ​ത്. മു​ൻ ഇന്ത്യൻ ഫു​ട്ബാ​ൾ താ​ര​വും, സെ​പ്റ്റ് ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ല​ക​നു​മാ​യ ജം​ഷീ​ർ കാ​ളി​കാ​വാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​യാ​സ​ർ, പി.​കെ.​ആ​ഷി​ഖ്, ഒ.​വി.​ജം​ഷീ​ർ, പി.​അ​ബ്റാ​ർ, എ.​സ​ഞ്ചി​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.