ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​ക്ക​ണമെന്ന്
Friday, April 26, 2019 12:38 AM IST
മ​ഞ്ചേ​രി: ​പ്ര​ള​യ​ത്തി​ന് ശേ​ഷം മി​ക്ക ജ​ല​സ്രോ​ത​സുക​ളും മാ​ലി​ന്യം നി​റ​ഞ്ഞ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​രി​ക്ക​യാ​ണെ​ന്നും കാ​ല​വ​ർ​ഷ​മെ​ത്തു​ന്ന​തി​നു മു​ന്പു ത​ന്നെ ഇ​വ​വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ട്രോ​മ കെ​യ​ർ വാ​ർ​ഷി​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ഇ​തി​നാ​യി ട്രോ​മ കെ​യ​ർ പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ സേ​വ​നം ആ​വ​ശ്യ​മെ​ങ്കി​ൽ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും യോ​ഗം ഉ​റ​പ്പു ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​പി പ്ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജ​വ​ഹ​ർ കാ​ളി​കാ​വ്, ഷോ​ബി​ൻ മൂ​ർ​ക്കോ​ത്ത്, ഹു​സ്നി മു​ബാ​റ​ക് പ്ര​സം​ഗി​ച്ചു.