കോ​ഴി​ക്കോ​ട്ടും വ​ട​ക​ര​യി​ലും ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് വോ​ട്ട് ക​ച്ച​വ​ടം ന​ട​ന്നു​വെ​ന്ന് സി​പി​എം
Friday, April 26, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടും വ​ട​ക​ര​യി​ലും ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് വോ​ട്ട് ക​ച്ച​വ​ടം ന​ട​ന്നു​വെ​ന്ന് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍ .മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലും സ​മാ​ന​മാ​യ വോ​ട്ട് ക​ച്ച​വ​ടം ന​ട​ന്നി​രി​ക്കാ​മെ​ന്നും മോ​ഹ​ന​ന്‍ ആ​രോ​പി​ച്ചു.

പ​ല രീ​തി​യി​ല്‍ വോ​ട്ട് വി​റ്റി​ട്ടു​ണ്ട്. നേ​രി​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷം എ​ത്തി​യ വി​ല​യി​രു​ത്ത​ലാ​ണി​ത്. ഈ ​കാ​ര്യം സി​പി​എം മു​ന്‍ കൂ​ട്ടി ക​ണ്ടി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തെ​ന്നും മോ​ഹ​ന​ന്‍ വ്യ​ക്ത​മാ​ക്കി.

കെ. ​മു​ര​ളീ​ധ​ര​ന്‍ ഇ​ങ്ങ​നെ​യു​ള്ള അ​ന്ത:​പു​ര ആ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ​ട​ക​ര​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ​ത്. നേ​ര​ത്തെ ത​ന്നെ ഈ ​അ​വി​ശു​ദ്ധ ബ​ന്ധ​ത്തെ പ​റ്റി സിപിഎം ഉ​ന്ന​യി​ച്ച​താ​ണ്.
കോ​ഴി​ക്കോ​ട്ടും സ​മാ​ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​ത്. തെര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് എം.​കെ. രാ​ഘ​വ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രേ​യും മു​സ്ലീം​ങ്ങ​ള്‍​ക്കെ​തി​രേ​യും സം​ഘ​പ​രി​വാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ ക്കു​റി​ച്ച് ഒ​ര​ക്ഷ​രം ഉ​രി​യാ​ടി​യില്ല.

ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​പ​രി​വാ​ര്‍ കോ​ഴി​ക്കോ​ട് എ​സ്എം സ്ട്രീ​റ്റി​ല്‍ ന​ട​ത്തി​യ അ​ക്ര​മ​ത്തെ കു​റി​ച്ചും ഒ​ര​ക്ഷ​രം പ​റ​യാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ് .ശ്രീ​ധ​ര​ന്‍ പി​ള്ള​യ്ക്ക് സം​ഘ​പ​രി​വാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് കോ​ഴി​ക്കോ​ട് ന​ട​ത്തി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ മു​ഖ്യ സം​ഘാ​ട​ക​നാ​യി​രു​ന്നു രാ​ഘ​വ​ന്‍.​

പ​ക്ഷെ ഇ​ത് മു​ന്നി​ല്‍ ക​ണ്ട് കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി ബ​ന്ധ​ത്തി​ന്‍റെ ഉ​ള്ള്ക​ളി​ക​ളെക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 1991-ല്‍ ​സം​ഭ​വി​ച്ച പോ​ലെ കോ​ലീ​ബി സ​ഖ്യ​ത്തെ ജ​ന​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തും. എ​ല്‍​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ക്കു​മെ​ന്നും മോ​ഹ​ന​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.