കെ​സി​വൈ​എം പ്ര​ക​ട​നം ന​ട​ത്തി
Friday, April 26, 2019 12:40 AM IST
എ​ട​ക്ക​ര: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ മു​ന്നൂ​റി​ല​ധി​കം പേ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ശ്രീ​ല​ങ്ക​ൻ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കെ​സി​വൈ​എം എ​ട​ക്ക​ര​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ൻ​പി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ​സി​വൈ​എം നേതാക്കളായ ബി​ജു പാ​ല​ത്ത​ങ്കി​ൽ, ലി​നോ പൊ​ട്ട​യ്ക്ക​ൽ, ജി​ബി​ൻ ഈ​ന്തു​ങ്ങ​ൽ, ജോ​സ് കു​ര്യാ​ക്കോ​സ്, വി​ൻ​സ​ന്‍റ് ത​ല​ച്ചി​റ, സ​ന്തോ​ഷ് ചെ​ട്ടി​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ജി പാ​ല​മ​ല, കു​ര്യ​ൻ നീ​ല​ത്തു​മു​ക്കി​ൽ, ചാ​ൾ​സ് പോ​ത്ത​നാ​മു​ഴി, ലി​ജോ ക​രോ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.