വെ​ഞ്ചാ​ലി​യി​ലെ നെ​ൽ​കൃ​ഷി വി​ജ​യം
Friday, April 26, 2019 12:40 AM IST
തേ​ഞ്ഞി​പ്പ​ലം: വ​യ​ലു​ക​ൾ വി​ണ്ടു​കീ​റി നെ​ൽ​ക​തി​രു​ക​ൾ ക​രി​ഞ്ഞു​ണ​ഞ്ഞി​യ ഘ​ട്ട​ത്തി​ൽ വേ​ങ്ങ​ര ബാ​ക്കി​ക്ക​യം ത​ട​യ​ണ​യി​ൽ നി​ന്ന് വെ​ള്ളം ല​ഭി​ച്ച​തി​നാ​ൽ തി​രൂ​ര​ങ്ങാ​ടി വെ​ഞ്ചാ​ലി​യി​ലെ ഹെ​ക്ട​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി വി​ജ​യ​മാ​യി.

ജി​ല്ല​യി​ലെ നെ​ല്ല​റ​യാ​യ വെ​ഞ്ചാ​ലി​യി​ൽ 200 ഹെ​ക്ട​റി​ലാ​ണ് നെ​ൽ​കൃ​ഷി. 168 നെ​ൽ​ക​ർ​ഷ​ക​രു​മു​ണ്ട്. 70 സെ​ന്‍റ് മു​ത​ൽ 80 ഏ​ക്ക​റി​ൽ വ​രെ ത​നി​ച്ചും കൂ​ട്ടാ​യും ക​ർ​ഷ​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി വെ​ഞ്ചാ​ലി​യി​ൽ കൃ​ഷി​യി​റ​ക്കു​ന്നു​ണ്ട്.

പ്ര​തി​വ​ർ​ഷം വെ​ഞ്ചാ​ലി​യു​ടെ സം​ഭാ​വ​ന​യാ​യി ട​ണ്‍​ക​ണ​ക്കി​ന് നെ​ല്ലാ​ണ് അ​രി​യാ​യി മ​ല​യാ​ളി​ക​ളു​ടെ തീ​ൻ​മേ​ശ​യി​ലെ​ത്തു​ന്ന​ത്. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും സ്ഥി​ര​മാ​യ ജ​ല​ല​ഭ്യ​ത​യി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.​ കൃ​ഷി​യി​റ​ക്കു​ന്ന അ​ടു​ത്ത സീ​സ​ണി​ലെ​ങ്കി​ലും തോ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​സ്രോ​ത​സു​ക​ൾ ന​വീ​ക​രി​ച്ച് ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.