ക​ന​ത്ത മ​ഴ​യിലും കാ​റ്റിലും വ്യാ​പ​ക നാ​ശ​ന​ഷ്ടം
Friday, April 26, 2019 12:40 AM IST
ക​രു​വാ​ര​ക്കുണ്ട്: വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം ആ​ഞ്ഞു വീ​ശി​യ കാ​റ്റി​ൽ ചെ​ന്പ്ര​ശേ​രി മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം.​മ​രാ​ട്ട​പ​ടി ക​ണ്ടം ക​ള്ളി​യി​ൽ എ​ട്ട് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​വും ഉ​ണ്ടാ​യി. വ്യാ​ഴാ​ഴ്ച്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് മ​ഴ​യോ​ടൊ​പ്പം കാ​റ്റ് ആ​ഞ്ഞു വീ​ശി​യ​ത്.

മാ​ട്ടാ​യി ഇ​ബ്രാ​ഹീം, മാ​ട്ടാ​യി ആ​മി​ന, മാ​ട്ടാ​യി ആ​ദം, ടി.​എ​സ്.​പൂ​ക്കോ​യ ത​ങ്ങ​ൾ ത്രാ​ശേ​രി അ​ബ്ദു​ള്ള, പു​തു​പ​റ​ന്പി​ൽ മീ​നാ​ക്ഷി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. നീ​ർ മു​ണ്ട ക​ബീ​ർ, ക​ക്ക​റ സൈ​ത്, ക​ക്ക​റ അ​സീ​സ്, ചി​ത്ര​ന്പ​ള്ളി ക​രീം, എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ ഓ​ടു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു.

ചെ​ന്പ്ര​ശ്ശേ​രി മു​ക്ക​ട്ട ഭാ​സ്ക​ര​ൻ ന​ന്പൂ​തി​രി മേ​ല​ട​ത്ത് മ​ന, വി​ജ​യ​ൻ കു​ന്ന​പ​ള്ളി, വി​ശ്വ​നാ​ഥ​ൻ മേ​ലേ​ട​ത്ത് എ​ന്നി​വ​രു​ടെ 400 ഓ​ളം വാ​ഴ​ക​ൾ ന​ശി​ച്ചു. പാ​ണ്ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം മ​രം ക​ട​പു​ഴ​കി വീ​ണു. കാ​രാ​യ​യി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ൽ മ​ര​ക്കൊ​ന്പ് പൊ​ട്ടി വീ​ണ് ഓ​ട്ടോ ത​ക​ർ​ന്നു. പ​ല​യി​ട​ത്തും വൈ​ദ്യു​തി കാ​ലു​ക​ളും, റ​ബർ മ​ര​ങ്ങ​ളും നി​ലം​പൊ​ത്തി. ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളാ​യ എ​റി​യാ​ട്, വ​ള്ളി​ക്കാ​പ​റ​ന്പ് എ​ന്നി​വ​ട​ങ്ങ​ളി​ൽ റോ​ഡി​ന് കു​റു​കെ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.