ജ​ന​മൈ​ത്രി എ​ക്സൈ​സി​ന് പു​തി​യ ജീ​പ്പ്: ക​ന്നി ഓ​ട്ടം വിദ്യാർഥികൾക്ക് വേണ്ടി
Sunday, May 19, 2019 12:05 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡി​ന് ല​ഭി​ച്ച പു​തി​യ ജീ​പ്പി​ന്‍റെ ക​ന്നി​യോ​ട്ടം പാ​ർ​വ​തി​ക്കും ര​ഞ്ജി​നി​ക്കും വേ​ണ്ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത ജീ​പ്പ് നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡി​ന് അ​നു​വ​ദി​ച്ചു​കി​ട്ടി​യ​ത്.

അ​ടി​സ്ഥാ​ന പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത് തീ​ർ​ത്ത് ശ​നി​യാ​ഴ്ച​യാ​ണ് വാ​ഹ​നം ഓ​ട്ടം പോ​കാ​ൻ ത​യാ​റാ​യ​ത്.

ജ​ന​മൈ​ത്രി എ​ക്സൈ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​യി അ​മ​ര​ന്പ​ലം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ തേ​ക്കി​ൻ​തൊ​ടി​ക പ്ല​സ്ടു പ​രീ​ക്ഷ വി​ജ​യി​ച്ച പാ​ർ​വ്വ​തി, ര​ഞ്ജി​നി എ​ന്നി​വ​ർ ടി​ടി​സി​ക്ക് ചേ​ർ​ന്ന് പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് ഞെ​ട്ടി​ക്കു​ള​ത്തു​ള്ള ജ​വ​ഹ​ർ ടി​ടി​ഐ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​ന കാ​ര്യം സം​സാ​രി​ക്കു​ക​യും മാ​നേ​ജ്മെ​ന്‍റ് ഈ ​കു​ട്ടി​ക​ളെ ചേ​ർ​ത്ത് പ​ഠി​പ്പി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് പാ​ർ​വ​തി​യേ​യും ര​ഞ്ജി​നി​യേ​യും സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ച്ച് രേ​ഖ​ക​ൾ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ മു​ന്പാ​കെ ഹാ​ജാ​ക്കി​യ​ത്.

ര​ഞ്ജി​നി​യു​ടെ​യും പാ​ർ​വ​തി​യു​ടെ​യും ആ​ഗ്ര​ഹ​മാ​ണ് ജീ​പ്പി​ന്‍റെ ഈ ​ക​ന്നി ഓ​ട്ട​ത്തി​ലു​ടെ സ​ഫ​ല​മാ​ക്കി​യ​ത്.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ബു​ബ​ക്ക​ർ സി​ദ്ദീ​ഖ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​പി.​സു​രേ​ഷ്, ടി.​മൊ​യ്തീ​ൻ കോ​യ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​ഹ​രി​ദാ​സ​ൻ, പി.​വി.​മു​കു​ന്ദ​ഘോ​ഷ്, പി.​എ​സ്.​ദി​നേ​ശ്, ഇ.​ജി​ഷി​ൽ നാ​യ​ർ, കെ.​വി.​വി​പി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.