ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പ്
Sunday, May 19, 2019 12:08 AM IST
മ​ഞ്ചേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മ​ഞ്ചേ​രി​യി​ൽ ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പും നി​യ​മ​പാ​ഠം പു​സ്ത​ക വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഏ​റ​നാ​ട് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ​യും ഇ​ന്ത്യ​ൻ ദ​ന്ത​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യാ​ണ് ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പും നി​യ​മ​പാ​ഠ പു​സ്ത​ക വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ച​ത്.
മ​ഞ്ചേ​രി ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. എം. ​ഉ​മ്മ​ർ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എം അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.
സ​ബ് ജ​ഡ്ജി ആ​ർ.​മി​നി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ളാ​യ സ​നൂ​പ്, സു​മേ​ഷ്, ഇ​ന്ത്യ​ൻ ദ​ന്ത​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഇ.​സി സ​ജിം, ഡോ. ​കെ.​പി മു​ഹ​മ്മ​ദ് ഷാ​ഫി, പി. ​പ്ര​മീ​ള, ഡോ. ​ന​താ​ഷ, പി. ​ഗി​രീ​ഷ്, മു​ൻ​സി​പ്പ​ൽ പ​രി​വാ​ർ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ​ല​ത്തീ​ഫ് മാ​ടാ​യി, പി. ​അ​ബ്ദു​ൾ റ​ഷീ​ദ്, മു​ൻ​സി​പ്പ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.