ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു ആ​രോ​ഗ്യ പ​രി​ശോ​ധ​ന
Tuesday, May 21, 2019 12:29 AM IST
എ​ട​പ്പാ​ൾ : ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ആ​രോ​ഗ്യ​വ​കു​പ്പ് ആ​രം​ഭി​ച്ചു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ചു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ​ക്കു ത​വ​നൂ​രി​ൽ തു​ട​ക്ക​മാ​യി. ക്യാ​ന്പി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ രോ​ഗ​പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു.

ത്വ​ക്ക് പ​രി​ശോ​ധ​ന​യും ന​ട​ത്തി. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​മാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം. തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ ശു​ചി​ത്വ​വും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​ര​ത്തും.

ആ​രോ​ഗ്യ​ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജാ​ഗ്ര​ത ഹെ​ൽ​ത്ത് ടീം ​പി.​വി.​വേ​ണു​ഗോ​പാ​ൽ, രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ, പി.​വി. സ​ക്കീ​ർ ഹു​സൈ​ൻ, എം.​പി രേ​ഖ, എ.​പി. ശാ​ലി, ആ​ശ പ്ര​വ​ർ​ത്ത​ക കെ.​സി. പ്ര​വി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.