ഐ​എ​സ്ഒ അം​ഗീ​കാ​ര​ത്തി​ന്‍റെ നി​റ​വി​ൽ മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Tuesday, May 21, 2019 12:29 AM IST
കൊ​ണ്ടോ​ട്ടി: മു​തു​വ​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് പ്ര​വ​ർ​ത്ത​ന​മി​ക​വി​ന്‍റെ അം​ഗീ​കാ​ര​മാ​യി ഐ​എ​സ്ഒ 9001: 2015 അം​ഗീ​കാ​രം ല​ഭി​ച്ചു. ജി​ല്ല​യി​ൽ ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഐ​എ​സ്ഒ നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. കൊ​ണ്ടോ​ട്ടി-​അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്ത് മു​തു​വ​ല്ലൂ​രാ​ണ്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ടാ​റ്റാ പ്രോ​ജെ​ക്ട്സ് ക്വാ​ളി​റ്റി സ​ർ​വീസ് അം​ഗീ​ക​രി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ഫീ​സി​ൽ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ഫീ​സി​നു ബ​ഹു​മ​തി ല​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ച​ത് മു​ത​ൽ ഇ​ത് വ​രെ​യു​ള്ള ജ​ന​ന​മ​ര​ണ വി​വ​ര​ങ്ങ​ൾ, മി​നി​ട്സ് പു​സ്ത​ക​ങ്ങ​ൾ, വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ എ​ന്നി​വ അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി ക്ര​മീ​ക​രി​ച്ച റെ​ക്കോ​ർ​ഡ് റൂം, ​ഫ്ര​ന്‍റ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള ഇ​ടം, അ​പേ​ക്ഷ​ക​ർ​ക്കാ​യു​ള്ള ഹെ​ൽ​പ് ഡെ​സ്ക്, അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​കേ​ണ്ട രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച ചെ​ക്ലി​സ്റ്റ്, ജ​ന​ന മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ ബോ​ർ​ഡ്, കു​ടി​വെ​ള്ള സൗ​ക​ര്യം ഫീ​ഡിം​ഗ് റൂം, ​പ​ഞ്ചാ​യ​ത്തി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് സ​മ​യ ബ​ന്ധി​ത​വും കാ​ര്യ​ക്ഷ​മ​മാ​യും ആ​യി കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​ക​ൽ എ​ന്നി​വ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ടാ​റ്റാ പ്രോ​ജെ​ക്ട്സ് ക്വാ​ളി​റ്റി സ​ർ​വീ​സ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.
ക്വാ​ളി​റ്റി കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ നി​ഷ്ക​ർ​ഷി​ക്കു​ന്ന എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ൻ മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘം വി​ല​യി​രു​ത്തി. ഇ​തേ തു​ട​ർ​ന്നാ​ണ് 2019 മേ​യ് ഒ​ന്പ​തി​ന് മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​വ​ർ​ഷ​വും 100 ശ​ത​മാ​നം നി​കു​തി പി​രി​വും, പ​ദ്ധ​തി ചി​ല​വി​ലെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​വും പ​ഞ്ചാ​യ​ത്ത് നേ​ടി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു നേ​ട്ടം മു​തു​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന് ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ.​സ​ഗീ​ർ പ​റ​ഞ്ഞു.