ക​ല്ലാ​മൂ​ല പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം തു​ട​ങ്ങി
Tuesday, May 21, 2019 12:29 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​മൂ​ല പാ​ല​ത്തി​ന്‍റെ സ​മീ​പം ത​ക​ർ​ന്ന സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. എ​ട്ടു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. ക​ല്ലാ​മൂ​ല പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ത​ക​ർ​ന്നി​രു​ന്നു.
ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ സം​ര​ക്ഷ​ണ ഭി​ത്തി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. റോ​ഡി​നും പാ​ല​ത്തി​നും ഭീ​ഷ​ണി​യാ​യ വി​ധം ഭി​ത്തി ത​ക​ർ​ന്ന​ത് ’ദീ​പി​ക’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ച്ച പൂ​ർ​ണ​മാ​യ​തോ​ടെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ടു​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി​യാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്.
ര​ണ്ടു മീ​റ്റ​റോ​ളം അ​ടി​ഭാ​ഗ​വും 50 സെ​ന്‍റി​മീ​റ്റ​റോ​ളം മു​ക​ൾ​ഭാ​ഗ​വും വീ​തി​യി​ൽ വ​രു​ന്ന വി​ധ​മാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​ത്. മു​ന്പ് ഇ​വി​ടെ ക​രി​ങ്ക​ല്ലു​കൊ​ണ്ടു​ള്ള പ​ട​വാ​യി​രു​ന്നു. ഈ ​പ​ട​വാ​ണ് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ത്.