അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, May 21, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ത​റ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ത​ക്കാ​യു​ള്ള പി​എ​സ്‌സി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ജൂ​ലൈ മാ​സം ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​ന ബാ​ച്ചു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
റെ​ഗു​ല​ർ, ഹോ​ളി​ഡേ ബാ​ച്ചു​ക​ൾ ല​ഭ്യ​മാ​ണ്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ന് പു​റ​മേ 20 ശ​ത​മാ​നം സീ​റ്റു​ക​ൾ ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് ല​ഭി​ക്കും. യോ​ഗ്യ​രാ​യ​വ​ർ എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും ര​ണ്ടു കോ​പ്പി ഫോ​ട്ടോ​യും സ​ഹി​തം പ്രി​ൻ​സി​പ്പ​ൽ, കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​റി​റ്റി യൂ​ത്ത്, ത​റ​യി​ൽ ബ​സ്റ്റാ​ൻ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ 67 93 22 എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം ഓ​ഫീ​സി​ൽ നി​ന്നും നേ​രി​ട്ട് ല​ഭി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 15ന് 4:00 ​വ​രെ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04933 220164.
മ​ല​പ്പു​റം: ദീ​ന​ദ​യാ​ൽ വി​ക​ലാം​ഗ പു​ന​ര​ധി​വാ​സ പ​ദ്ധ​തി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം ഫോ​ർ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ അ​ഡി​ക്റ്റ്സ് എ​ന്നീ പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്ത​ന ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു യോ​ഗ്യ​ത​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അം​ഗ​പ​രി​മി​ത​രു​ടെ ക്ഷേ​മ​ത്തി​നാ​യും വ​യോ​ജ​ന ക്ഷേ​മ​ത്തി​നാ​യും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും ല​ഹ​രി​യ്ക്ക് അ​ടി​മ​ക​ളാ​യ​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നും പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. വി​ശ​ദ വി​വ​ര​ങ്ങ​ൾ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ www.sjd.kerala.gov.in വെ​ബ്സൈ​റ്റി​ലും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ലും ല​ഭി​ക്കും.