വോ​ട്ടെ​ണ്ണ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Tuesday, May 21, 2019 12:32 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടി​ംഗ്്് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജും പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മ​ല​പ്പു​റ​ത്തെ എം​എ​സ്പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും സെ​ന്‍റ് ജെ​മ്മാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. വോ​ട്ടെ​ണ്ണ​ൽ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​വി​ധ, ട്രെ​ൻ​ഡ് എ​ന്നീ വെ​ബ് ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ ട്ര​യ​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കും. 23ന് ​രാ​വി​ലെ ഏ​ഴി​നു സ്ട്രോ​ംഗ് റൂ​മി​ൽ നി​ന്നു വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലേ​ക്കു മാ​റ്റും.
അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യ​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ക. തു​ട​ർ​ന്നു രാ​വി​ലെ എ​ട്ടി​നു വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ
മ​ല​പ്പു​റം ഗ​വ​.കോ​ള​ജി​ൽ എ​ണ്ണും

മ​ല​പ്പു​റം, പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​തി​നാ​യി മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ ലൈ​ബ്ര​റി ഹാ​ളി​ൽ പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്കി. റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ർ, എ​ആ​ർ​ഒ​മാ​ർ, കൗ​ണ്ടി​ംഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, ടെ​ക്നീ​ഷ്യ​ൻ​മാ​ർ, ഒ​ബ്സ​ർ​വ​ർ​മാ​ർ, ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പോ​സ്റ്റ​ൽ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. കൂ​ടാ​തെ അ​ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ്, അ​ഞ്ച് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു ഉ​പ​വ​ര​ണാ​ധി​ക​ളെ​യും പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​തി​നാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.
പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും ഇ​വി​എം വോ​ട്ടു​ക​ളും എ​ണ്ണി പൂ​ർ​ത്തി​യാ​യാ​ൽ വിവി​പാ​റ്റ് ര​ശീ​തു​ക​ളും എ​ണ്ണി​തു​ട​ങ്ങും.
ഒ​രോ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു ബൂ​ത്തു​ക​ളി​ലെ വി.​വി പാ​റ്റു​ക​ളാ​ണ് എ​ണ്ണു​ന്ന​ത്. അ​വ ഏ​താ​ണെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്.

വോ​ട്ടെ​ണ്ണ​ലി​ന് 619 ഉ​ദ്യോ​ഗ​സ്ഥ​ർ

വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി 619 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്് ജി​ല്ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. 244 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ​യും 216 കൗ​ണ്ടി​ംഗ് സൂ​പ്പ​ർ വൈ​സ​ർ​മാ​രെ​യും 230 കൗ​ണ്ടി​ംഗ് സ്റ്റാ​ഫി​നെ​യു​മാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. നി​യോ​ജ​ക മ​ണ്ഡ​ല കൗ​ണ്ടി​ംഗ് ഹാ​ൾ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ലി​സ്റ്റ് 22ന് ​അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റും. അ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണ്‍ മു​ഖേ​ന കൗ​ണ്ടി​ംഗ് ഹാ​ൾ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കും. കൗ​ണ്ടി​ംഗ് ഹാ​ളി​ലെ ഏ​തൊ​ക്കെ ടേ​ബി​ളു​ക​ളി​ലാ​ണ് ഓ​രോ​രു​ത്ത​രെ​യും നി​യ​മി​ക്കേ​ണ്ട​തെ​ന്ന​തു സം​ബ​ന്ധി​ച്ച ലി​സ്റ്റും ഐഡി കാ​ർ​ഡും വോ​ട്ടെ​ണ്ണ​ൽ ദി​വ​സം തേ​ർ​ഡ് റാ​ൻ​ഡ​മൈ​സേ​ഷ​നു ശേ​ഷം അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ങംഗ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കും. തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ർ കൗ​ണ്ടി​ംഗ് സ്റ്റാ​ഫി​നു ഐഡി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.

വോ​ട്ടെ​ണ്ണാ​ൻ 10 മു​ത​ൽ 14 വ​രെ ടേ​ബി​ളു​ക​ൾ

ഓ​രോ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നും ഓ​രോ റൂം ​എ​ന്ന നി​ല​യി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ റൂ​മി​ലും 10- 14 വ​രെ​യാ​ണ് ടേ​ബി​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ടേ​ബി​ളു​ക​ൾ ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ സ​ജ്ജീ​ക​രി​ക്കും. ഓ​രോ ടേ​ബി​ളി​ലും ഒ​രു കൗ​ണ്ടി​ംഗ് സൂ​പ്പ​ർ​വൈ​സ​ർ, ഒ​രു കൗ​ണ്ടി​ംഗ് അ​സി​സ്റ്റ​ന്‍റ്, ഒ​രു മൈ​ക്രോ ഒ​ബ്സ​ർ​വ​ർ എ​ന്നി​വ​രു​ണ്ടാ​കും. ഇ​തു കൂ​ടാ​തെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും നി​രീ​ക്ഷ​ക​നും ഓ​രോ മേ​ശ​യും ഉ​ണ്ടാ​കും.

ക​ന​ത്ത സു​ര​ക്ഷ

ജി​ല്ല​യി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കു ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പൊ​തു​വാ​യ സു​ര​ക്ഷ​യ്ക്കാ​യി 800 സം​സ്ഥാ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി മൂ​ന്നു ക​ന്പ​നി ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

മൊ​ബൈ​ലിന് വി​ല​ക്ക്

വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ർ​ക്കും അ​നു​മ​തി​യി​ല്ല. കൗ​ണ്ടി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ ക​യ്യി​ൽ ക​രു​തി​യി​ട്ടു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ത​തു ഉ​പ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ കൗ​ണ്ട​റു​ക​ളി​ൽ ന​ൽ​ക​ണം.
പ്ര​വേ​ശ​നം ഇ​വ​ർ​ക്കു മാ​ത്രം
വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ, ചീ​ഫ് കൗ​ണ്ടി​ംഗ് ഏ​ജ​ന്‍റ്, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​പ​ത്രം ല​ഭി​ച്ചി​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു
വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ

വോ​ട്ടെ​ണ്ണ​ൽ വി​വ​രം ല​ഭ്യ​മാ​ക്കാ​ൻ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും സെ​ന്‍റ് ജെ​മ്മാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​ണ് മീ​ഡി​യ സെ​ന്‍റ​ർ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സു​വി​ധ, ട്രെ​ൻ​ഡ് എ​ന്നീ വെ​ബ് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ വോ​ട്ടെ​ണ്ണ​ൽ നി​ല ത​ത്സ​മ​യം ല​ഭ്യ​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​പ​ത്രം ല​ഭി​ച്ചി​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു മാ​ത്ര​മാ​ണ് മീ​ഡി​യ സെ​ന്‍റ​റി​ൽ പ്ര​വേ​ശ​നം.

വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടേ​തു​മൊ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്കു ക​ട​ത്തി​വി​ടി​ല്ല.
സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഗേ​റ്റി​നു പു​റ​ത്തു വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​ണം.
കൗ​ണ്ടി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു പു​റ​ത്തു പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം അ​വ​ര​വ​ർ ത​ന്നെ ക​ണ്ടെ​ത്ത​ണം.