കു​ട്ടി ഡ്രൈ​വ​വ​ർ​മാ​രെ വ​ല​യി​ലാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Tuesday, May 21, 2019 12:32 AM IST
തേ​ഞ്ഞി​പ്പ​ലം: മ​ല​പ്പു​റം ജി​ല്ല​യി​ൽ കു​ട്ടി ഡ്രൈ​വ​ർ​മാ​ർ വ​ർ​ധി​ക്കു​ന്ന​താ​യും അ​വ​ധി​ക്കാ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലാ​ണെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ. ജി​ല്ല​യി​ലാ​കെ പ​രി​ശോ​ധ​നയ്​ക്ക് ഏ​ഴ് പു​തി​യ സ്പെ​ഷ​ൽ സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചു. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നു അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കേ​ര​ള സേ​ഫ് സോ​ണ്‍ പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ജി​ല്ല​യി​ലാ​കെ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​തി​നാ​യി ഏ​ഴ് സ്പെ​ഷ​ൽ സ്ക്വാ​ഡു​ക​ളാ​ണ് രു​പീ​ക​രി​ച്ച​ത്. ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്നും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ഐ അ​സീം പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യി​ൽ പ​തി​നാ​റു​കാ​ര​ൻ ഓ​ടി​ച്ച ബു​ള്ള​റ്റും പി​ടി​കൂ​ടി. പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തോ​ടെ ച​ര​ക്കു വാ​ഹ​ന​ങ്ങ​ള​ട​ക്കം പോ​ക്ക​റ്റ് റോ​ഡി​ലൂ​ടെ മ​റു​പു​റം ചാ​ടി​യാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ ആ​ദ്യം കു​ടു​ങ്ങി​യ​വ​ർ ലൈ​റ്റ​ടി​ച്ച് ന​ൽ​കു​ന്ന സി​ഗ്ന​ൽ കാ​ര​ണം എ​ല്ലാ വ​ണ്ടി​ക​ളും വ​ഴി​മാ​റി​പോ​കു​ന്ന സ്ഥി​തി​യാ​ണ്. എ​ന്നാ​ൽ ഇ​തി​നെ​യെ​ല്ലാം മ​റി​ക​ട​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നീ​ക്കം. എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് എ​എം​വി മാ​രാ​യ സൈ​ത് മു​ഹ​മ്മ​ദ്, ബി​ജി​ലാ​ൽ എ​ന്നി​വ​രും ചേ​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.