സി​ബി​എ​സ്ഇ പ്ര​തി​ഭാ​സം​ഗ​മ​വും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും 25ന്
Tuesday, May 21, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഭാ​സം​ഗ​മ​വും സ​ഹോ​ദ​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും 25നു ​രാ​വി​ലെ ഒ​ൻ​പ​തി​നു പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​പു​ല​മാ​യി ന​ട​ത്തും. ജി​ല്ല​യി​ലെ സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ 62 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ​യും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും 10, 12 ക്ലാ​സ് ഉ​ന്ന​ത വി​ജ​യം നേ​ടി​യ 750 വി​ദ്യാ​ർ​ഥി​ക​ളെ​യും ജി​ല്ല​യി​ലെ സീ​നി​യ​ർ സെ​ക്ക​ണ്ട​റി ക്ലാ​സി​ൽ മൊ​ത്തം മാ​ർ​ക്കും നേ​ടി​യ 19 പേ​രെ​യും ഉ​ന്ന​ത വി​ജ​യം പ​രി​ഗ​ണി​ച്ചു ഏ​ർ​പ്പെ​ടു​ത്തി​യ സ​ഹോ​ദ​യ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം നേ​ടി​യ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​ന്പൂ​ർ, സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​ത്ത​ന​ങ്ങാ​ടി, എ​യ​ർ​പോ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​രി​പ്പൂ​ർ എ​ന്നീ സ്കൂ​ളു​ക​ളെ​യും ആ​ദ​രി​ക്കും. പ്ര​ഫ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ സ​ഹോ​ദ​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്ക​ൾ വി​ത​ര​ണം ചെ​യ്യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ സി​ബി​എ​സ്ഇ ദേ​ശീ​യ റാ​ങ്ക് ജേ​താ​വി​നെ ആ​ദ​രി​ക്കും. ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ക്യാ​പ്റ്റ​ൻ കി​ഷോ​ർ സിം​ഗ് ചൗ​ഹാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത് അം​ഗം ടി.​റ​ഷീ​ദ്അ​ലി, സ​ഹോ​ദ​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​ജ​യ​മോ​ഹ​ൻ, മ​ല​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പ​ൽ വി.​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഈ ​വ​ർ​ഷം സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 497/500 മാ​ർ​ക്ക് വാ​ങ്ങി മൂ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ അ​തു​ൽ വി​ജ​യ് എ​ന്ന കു​ട്ടി​യെ ച​ട​ങ്ങി​ൽ പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി അ​ഭി​ന​ന്ദി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9847665490, 9496362673 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​അ​ബ്ദു​ൽ നാ​സ​ർ (പ്ര​സി​ഡ​ന്‍റ് മ​ല​പ്പു​റം സ​ഹോ​ദ​യ), എം.​ജൗ​ഹ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഫാ.​മാ​ത്യു പ​തി​പ്ലാ​ക്ക​ൽ (പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ, പ്രി​ൻ​സി​പ്പ​ൽ സെ​ന്‍റ്ജോ​സ​ഫ് സ്കൂ​ൾ പു​ത്ത​ന​ങ്ങാ​ടി), വി​നീ​ത വി.​നാ​യ​ർ (പ്രി​ൻ​സി​പ്പ​ൽ പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ൾ പു​ഴ​ക്കാ​ട്ടി​രി), ഷം​ല യു.​സ​ലിം (പ്രി​ൻ​സി​പ്പ​ൽ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.