എം.​അ​ബ്ദു​ൾ ഗ​ഫൂ​റി​ന് ‘ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ’
Tuesday, May 21, 2019 12:32 AM IST
നി​ല​ന്പൂ​ർ: മ​ല​യോ​ര മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​മാ​യി നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​റി​ന് ഫ​യ​ർ​ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​ബ​ഹു​മ​തി. ഓ​ഗ​സ്റ്റ് എ​ട്ടി​ന് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും 150 ഓ​ളം പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നും നി​ര​വ​ധി​യാ​ളു​ക​ളെ സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ക്കാ​നു​മാ​യി. തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 15 മു​ത​ൽ കേ​ര​ള​ത്തെ​യാ​കെ ബാ​ധി​ച്ച മ​ഹാ​പ്ര​ള​യ​ത്തി​ലും ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും നിരവധി ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​പ്റ്റം​ബ​റി​ൽ മ​ന്പാ​ട് തോ​ണി​ക്ക​ട​വി​ൽ വീ​ടി​നു​സ​മീ​പം മ​ണ്ണി​ടി​ഞ്ഞു കു​ടു​ങ്ങി​പ്പോ​യ ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നും നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​ബ്ദു​ൽ ഗ​ഫൂ​ർ ആ​യി​രു​ന്നു. അ​തി​നി​ട​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഇ​ട​വേ​ള​ക​ളി​ൽ ല​ഭി​ച്ച പ​രി​മി​ത​മാ​യ സ​മ​യ​ത്ത് ജി​ല്ലാ ഫ​യ​ർ ഫോ​ഴ്സ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച് ഓ​ഗ​സ്റ്റ് 15ന് ​മ​ല​പ്പു​റം എം​എ​സ്പി മൈ​താ​നി​യി​ൽ വ​ച്ച് സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ ടീ​മി​നെ ന​യി​ച്ച് അ​ണ്‍ ആം​ഡ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടാ​നു​മാ​യി. ഫെ​ബ്രു​വ​രി​യി​ൽ നാ​ഗ്പൂ​രി​ൽ വെ​ച്ച് ന​ട​ന്ന ദേ​ശീ​യ ഫ​യ​ർ സ​ർ​വീ​സ് ഗെ​യിം​സി​ൽ കേ​ര​ള ഫ​യ​ർ ഫോ​ഴ്സ് ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി ടീ​മി​നെ ദേ​ശീ​യ ചാ​ന്പ്യന്മാ​രു​മാ​ക്കാ​നാ​യി. കേ​ര​ള ഫ​യ​ർ സ​ർ​വീ​സി​ന്‍റെ ജ​ന​കീ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സേ​ന​യാ​യ ‘ക​മ്മ്യൂ​ണി​റ്റി റെ​സ്ക്യൂ വോ​ള​ണ്ടി​യ​ർ സ്കീം’ ​നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നാ​യി. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ ഫോ​ഴ്സ് ആ​സ്ഥാ​ന​ത്തു വച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഫ​യ​ർ ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ.​ഹേ​മ​ച​ന്ദ്ര​ൻ ഐ​പി​എ​സ് ന്ധ​ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ന്ധ ​സ​മ്മാ​നി​ക്കും. ര​ണ്ടു​വ​ർ​ഷ​മാ​യി നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​യി ജോ​ലി​ചെ​യ്യു​ന്ന അ​ബ്ദു​ൽ ഗ​ഫൂ​ർ അ​രീ​ക്കോ​ട് കു​നി​യി​ൽ സ്വ​ദേ​ശി​യാ​ണ്.​ഭാ​ര്യ:​സ​ഫ വ​ർ​ധ. മ​ക്ക​ൾ: അ​ഫ്ല നൗ​റി​ൻ, അ​മ​ൽ റോ​ഷ​ൻ.