അനുമാോദിച്ചു
Tuesday, May 21, 2019 12:32 AM IST
പോ​ത്തു​ക​ൽ: എം​എ​സ്എ​ഫ് പോ​ത്ത്ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. പ്ര​തി​ഭാ​സം​ഗ​മം പി.​കെ.​ബ​ഷീ​ർ എം.​എ​ൽ.​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ഷി​ഖ് പു​ള്ളി​തൊ​ടി​ക അ​ധ്യ​ക്ഷ​ത വഹിച്ചു. എം​എ​സ്എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്റ​ഫ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ക​രു​വാ​ര​ക്കുണ്ട്: എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ കി​ഴ​ക്കേ​പാ​ണ്ടി​ക്കാ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.​ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ട്ര​ഷ​റ​ർ ഫാ​രി​സ് കൊ​റ്റ​ങ്ങോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉൗ​ർ​ങ്ങാ​ട്ടി​രി: മു​ള്ള​ൻ​മ​ട​ക്ക​ൽ കോ​ള​നി വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. ഡോ.​സി.​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ജി കു​ഞ്ഞു​ട്ട​ൻ അ​ധ്യ​ക്ഷ​നാ​യി. ടി.​എ.​മ​ട​ക്ക​ൽ, സി.​കു​ട്ട​ൻ, സി.​കെ.​ഇ​ന്ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​ഗ്രീ​ഷ്മ സ്വാ​ഗ​ത​വും സി. ​അ​ഭി​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. എ.​ഗോ​വി​ന്ദ​ൻ, വി.​കെ.​നീ​ല​മ​ണ്ഠ​ൻ, വി.​കെ.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.