ബ​ഡ്സ് സ്കൂ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
Tuesday, May 21, 2019 12:34 AM IST
ക​രു​വാ​ര​ക്കുണ്ട്: മാ​ലി​ന്യ മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മ​റ്റി പാ​ണ്ടി​ക്കാ​ട് പ്ര​തീ​ക്ഷാ ബ​ഡ്സ് സ്കൂ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി.​ഭി​ന്ന ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന പാ​ണ്ടി​ക്കാ​ട് പ്ര​തീ​ക്ഷാ ബ​ഡ്സ് സ്കൂ​ളി​ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷം സ​മ്മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മ​റ്റി ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ നീ​ണ്ടു നി​ന്ന ശു​ചീ​ക​ര​ണ​ത്തി​ന് മേ​ഖ​ലാ സെ​ക്ര​ട്ട​റി എം.​ബാ​ബു റ​ഹ്മാ​ൻ, പ്ര​സി​ഡ​ന്‍റ് ഫ​ഹ​ദ് മ​ണ്ണ​ഴി​കു​ളം, എം.​പി.​സു​രേ​ന്ദ്ര​ൻ നി​ഥി​ൻ ത​ന്പാ​ന​ങ്ങാ​ടി, രാ​ജേ​ഷ് പാ​ണ്ടി​ക്കാ​ട്, വി​പി​ൻ രാ​ജ് വ​ള​രാ​ട്, നി​ഥി​ൻ വ​ള​രാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.