രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, May 22, 2019 12:08 AM IST
മ​ല​പ്പു​റം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 28-ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ന​ട​ത്തി. മ​ല​പ്പു​റ​ത്ത് കെ​പി​എ​സ്ടി​എ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി.​ര​ഘു​നാ​ഥ് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​.​മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ര​ഞ്ജി​ത്, സെ​ക്ര​ട്ട​റി കെ.​വി.​മ​നോ​ജ്കു​മാ​ർ, ഹാ​രി​സ് ബാ​ബു, സു​ബോ​ധ്,റി​ഹാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​പ്പാ​ൾ: ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ര​ഞ്ജി​ത് തൊ​റ​യാ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​വി.​നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎസ്‌യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം.​മ​നീ​ഷ് , ഭാ​സ​ക​ര​ൻ വ​ട്ടം​കു​ളം, ക​ണ്ണ​ൻ ന​ന്പ്യാ​ർ, ഇ.​പി.​വേ​ലാ​യു​ധ​ൻ, മ​നോ​ഹ​ര​ൻ, ഷ​റ​ഫു​ദ്ദീ​ൻ ചോ​ല​യി​ൽ, മ​ഹേ​ഷ്, കെ.​ജി.​ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ദി​നം ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​പി.​സു​ഹു​ദ്, ജം​ഷീ​ർ, സു​ധാ​ക​ര​ൻ ശി​വ​ശ​ങ്ക​ര​ൻ, ജ​യ​ഫ​ർ, സി.​പി.​ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.