ഒ​ലി​പ്പു​ഴ സം​ര​ക്ഷ​ണം: ക​ർ​മ​പ​ദ്ധ​തി​ ആവി​ഷ്ക​രി​ക്കും
Wednesday, May 22, 2019 12:08 AM IST
ക​രു​വാ​ര​ക്കുണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ലി​പ്പു​ഴ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ർ​മ്മ പ​ദ്ധ​തി​യാ​വി​ഷ്ക​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ത്യേ​ക കൂ​ടി​യാ​ലോ​ച​നാ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി.​അ​ഷ്റ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.ഒ​ലി​പ്പു​ഴ പു​ന​രു​ജ്ജീ​വ​നം എ​ന്ന പേ​രി​ലാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക ക​ർ​മ്മ പ​ദ്ധ​തി​യാ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി സ​മ​ഗ്ര നീ​ർ​ത്ത​ട മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും. കൂ​ടാ​തെ പു​ഴ​യോ​ട് ചേ​ർ​ന്ന പു​റം​ന്പോ​ക്ക് ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത നേ​തൃ​ത്വം ന​ൽ​കും. പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.