നാട് ഒരുമിച്ചു; ഷാ​ജി​ക്ക് വീ​ട് തിരിച്ച്കിട്ടി
Wednesday, May 22, 2019 12:08 AM IST
ക​രു​വാ​ര​ക്കുണ്ട്: ന​ൻ​മ മ​ന​സു​ക​ളാ​യ യു​വാ​ക്ക​ൾ ഒ​ത്തു​പി​ടി​ച്ച​പ്പോ​ൾ ജ​പ്തി​യി​ലേ​ക്ക് നീ​ങ്ങു​മാ​യി​രു​ന്ന വീ​ട് ഷാ​ജി​ക്ക് സ്വ​ന്ത​മാ​യി. അ​ർ​ബു​ദ ബാ​ധി​ത​നാ​യ ഷാ​ജി​യും കു​ടും​ബ​വും ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഇ​നി ആ​ശ​ങ്ക​യി​ല്ലാ​തെ അ​ന്തി​യു​റ​ങ്ങും. ക​രു​വാ​ര​ക്കുണ്ട് കേ​ര​ള എ​സ്റ്റേ​റ്റി​ലെ പാ​താ​രി ഷാ​ജി ഫു​ട്ബോ​ൾ താ​ര​വും കാ​യി​ക പ്ര​തി​ഭ​യു​മാ​യി​രു​ന്നു. പ​ത്തു​ല​ക്ഷം രൂ​പ ലോ​ണെ​ടു​ത്ത് വീ​ട് പ​ണി​ത ഷാ​ജി ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ് വി​ദേ​ശ​ത്ത് പോ​യ​ത്. എ​ന്നാ​ൽ വൈ​കാ​തെ അ​ർ​ബു​ദ ബാ​ധി​ത​നാ​യി മ​ട​ങ്ങേ​ണ്ടി വ​ന്നു. മൂ​ന്ന് പെ​ണ്‍​മ​ക്ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​ണ് ഈ ​യു​വാ​വ്. ചി​കി​ത്സ​ക്ക് തു​ക ക​ണ്ടെ​ത്താ​ൻ സു​ഹൃ​ത്തു​ക്ക​ൾ ഒ​രു​മി​ച്ച​തോ​ടെ​യാ​ണ് അ​ർ​ബു​ദ​ത്തെ​ക്കാ​ൾ വ​ലി​യ വേ​ദ​ന​യാ​യി ഷാ​ജി കൊ​ണ്ടു​ന​ട​ക്കു​ന്ന ബാ​ങ്ക് ലോ​ണി​നെപ്പറ്റി അ​വ​ർ അ​റി​യു​ന്ന​ത്.
ഷാ​ജി ചി​കി​ത്സ​കു​ടും​ബ സ​ഹാ​യ സ​മി​തി​യു​ണ്ടാ​ക്കി സു​മ​ന​സുക​ൾ ഓ​ടി​ന​ട​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ലോ​ണ്‍ ഇ​ന​ത്തി​ലെ 11,24,106 രൂ​പ ബാ​ങ്കി​ല​ട​ച്ച് വീ​ടി​ന്‍റെ ആ​ധാ​രം അ​വ​ർ ഷാ​ജി​ക്ക് കൈ​മാ​റി. നി​സാ​ർ അ​ക്ഷ​യ, കെ.​കെ.​അ​ശ്റ​ഫ്, ഉ​മ​ർ ചേ​രി​യോ​ട​ൻ, പി.​പി.​ഷ​മീ​ർ, പി.​സി.​ബ​ദ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മാ​ഹ​ര​ണം ന​ട​ന്ന​ത്.
ത​രി​ശ് ക്ഷേ​ത്ര ക​മ്മി​റ്റി, മു​ള​ങ്കൂ​ട്ടം, കൈ​ത്താ​ങ്ങ് വാ​ട്സാ​പ്കൂ​ട്ടാ​യ്മ​ക​ൾ, പ്ര​തീ​ക്ഷ ട്ര​സ്റ്റ് കേ​ര​ള, ത​ണ​ൽ സൊ​സൈ​റ്റി, ത​രി​ശ് ജി​ദ്ദ, കേ​ര​ള, പു​ന്ന​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ, ജി​ദ്ദ, മ​ക്ക പാ​ലി​യേ​റ്റീ​വ് കൂ​ട്ടാ​യ്മ​ക​ൾ, ചൈ​ത​ന്യ ത​രി​ശ്, ശ്രു​തി പു​ന്ന​ക്കാ​ട്, സോ​ക്ക​ർ ക​ണ്ണ​ത്ത്, എം​വൈ​സി മു​ള്ള​റ, നോ​വ​ൽ​റ്റി കി​ഴ​ക്കേ​ത്ത​ല എ​ന്നീ ക്ല​ബു​ക​ൾ എ​ന്നി​വ​യും സ​ഹ​ക​രി​ച്ചു.