സി​ബി​എ​സ്ഇ ടോ​പ്പേ​ഴ്സ് മീ​റ്റ് ംഘടിപ്പിച്ചു
Wednesday, May 22, 2019 12:08 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി, പ​ത്താം ക്ലാ​സ് എ​ന്നീ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെയും നൂ​റ് മേ​നി നേ​ടി​യ സ്കൂ​ളു​ക​ളെ​യും മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യും സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ആ​ദ​രി​ച്ചു. പു​തി​യ കാ​ല​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെയും നന്മയു​ടെയും വി​ദ്യാ​ഭ്യാ​സ പ്ര​ചാ​ര​ക​രാ​യി മാ​റ​ട്ടെ എ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ച്ച പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ആ​ശം​സി​ച്ചു. മ​ല​പ്പു​റം​കു​ന്നു​മ്മ​ൽ വാ​രി​യ​ൻ​കു​ന്ന​ത്ത് മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ലാണ് പ​രി​പാ​ടി സംഘടിപ്പിച്ചത്. 74 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി എ ​വ​ണ്‍ നേ​ടി​യ 914 വി​ദ്യാ​ർ​ഥി​ക​ളെ​യും, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഫു​ൾ മാ​ർ​ക്ക് നേ​ടി​യ 202 പേ​രേ​യും സി​ബി​എ​സ്ഇ സീ​നി​യ​ർ സെ​ക്ക​ന്‍റ​റി പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ 128കു​ട്ടി​ക​ളെ​യും സി​ബി​എ​സ്ഇ എ​ക്സ​ല​ന്‍റ് സ്കൂ​ളു​ക​ളെ​യു​മാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്. ക​ഥാ​കൃ​ത്ത് പി ​സു​രേ​ന്ദ്ര​ൻ മു​ഖ്യാ​ഥി​തി ആ​യി.
സി​ബി​എ​സ്ഇ സി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ഡോ.​കെ.​മു​ഹ​മ്മ​ദ്, മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി മ​ജീ​ദ് ഐ​ഡി​യ​ൽ, സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ദി​വ്യ ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി റെ​ജി വി​ജി , ട്ര​ഷ​റ​ർ ഫ​ഹ​ദ് പ​ടി​യം, നൗ​ഫ​ൽ പു​ത്ത​ൻ​പീ​ടി​യ​ക്ക​ൽ, സി.​ജെ.​റോ​ബി​ൻ​സ​ണ്‍, അ​നീ​ഷ് കു​മാ​ർ, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.