വി​ദ്യാ​ഭ്യാ​സ സ്ഥാപനങ്ങളിൽ സീ​റോ വേ​സ്റ്റ് പ​ദ്ധ​തി
Wednesday, May 22, 2019 12:10 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഓ​ഫീ​സു​ക​ളി​ലെ​യും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കാ​നും ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ വ​ള​മാ​ക്കി മാ​റ്റാ​നും ല​ക്ഷ്യ​മി​ട്ട് സീ​റോ വേ​സ്റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ന് ഓ​ഫീ​സു​ക​ളു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്കൂ​ൾ മേ​ധാ​വി​ക​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം സീ​റോ വേ​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും നേ​രി​ട്ട് എ​ത്തി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ അ​ട​ങ്ങി​യ സ​ർ​ക്കു​ല​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സ്കൂ​ൾ, ഓ​ഫീ​സ് അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.
ഓ​ഫീ​സു​ക​ളി​ലെ​യും സ്കൂ​ളു​ക​ളി​ലെ​യും എ​ല്ലാ മാ​ലി​ന്യ​ങ്ങ​ളും സീ​റോ വേ​സ്റ്റ് കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് പു​ന​രു​പ​യോ​ഗ​ത്തി​നാ​യി അ​യ​ക്ക​ണം. ഇ​വ ക​ത്തി​ക്കാ​ൻ പാ​ടി​ല്ല. പൊ​തു സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഓ​ഫീ​സി​ലേ​ക്കോ സ്കൂ​ളി​ലേ​ക്കോ പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ കൊ​ണ്ടു വ​രു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ഒൗ​ദ്യോ​ഗി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​രു​ന്ന തെ​ർ​മോ​കോ​ൾ ഒ​ഴി​കെ​യു​ള​ള പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ മാ​ത്ര​മേ സീ​റോ വേ​സ്റ്റ് സ്വീ​ക​രി​ക്കൂ.
ഓ​ഫീ​സി​ലും സ്കൂ​ളി​ലും മ​റ്റും ന​ട​ക്കു​ന്ന പൊ​തു-​സ്വ​കാ​ര്യ പ​രി​പാ​ടി​ക​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നും വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ​ക്കും കു​റ​ഞ്ഞ​ത് ര​ണ്ട് ദി​വ​സം മു​ന്പ് സ​ഹാ​യ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ളു​ക​ളി​ൽ ഓ​രോ ക്ലാ​സി​ലും ര​ണ്ട് ചാ​ക്കു​ക​ൾ വെ​ക്ക​ണം. ഒ​ന്നി​ൽ എ​ല്ലാ വി​ധ പേ​പ്പ​റു​ക​ളും ര​ണ്ടാ​മ​ത്തേ​തി​ൽ എ​ഴു​തി തീ​ർ​ന്ന പേ​ന​യ​ട​ക്ക​മു​ള്ള പ്ലാ​സ്റ്റി​ക്കും ശേ​ഖ​രി​ക്കും. ക്ലാ​സ് ലീ​ഡ​ർ​മാ​ർ​മാ​ർ​ക്കാ​യി​രി​ക്കും അ​ത​ത് ക്ലാ​സി​ന്‍റെ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ​രി​പാ​ല​നം ന​ട​പ്പാ​ക്കേ​ണ്ട ചു​മ​ത​ല. മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​രെ​യും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ടീ​ച്ച​റെ​യും പ്ര​ധാ​നാ​ധ്യാ​പ​ക​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്- സീ​റോ വേ​സ്റ്റ് മ​ല​പ്പു​റം, സി​വി​ൽ സ്റ്റേ​ഷ​ൻ മ​ല​പ്പു​റം. ഫോ​ണ്‍- 9400050800, 9037991411.