പ​ച്ച​ത്തു​രു​ത്താ​വാ​ൻ ജി​ല്ല: പ​ദ്ധ​തി​ക്ക് ജൂ​ണ്‍ അ​ഞ്ചി​ന് തു​ട​ക്ക​ം
Wednesday, May 22, 2019 12:10 AM IST
മ​ല​പ്പു​റം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ത​ന​താ​യ വൃ​ക്ഷ​ങ്ങ​ളും ത​ദ്ദേ​ശീ​യ​മാ​യ സ​സ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി സ്വാ​ഭാ​വി​ക വ​ന​മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ച്ചെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്കാ​യി ജി​ല്ല ഒ​രു​ങ്ങി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ തൈ​ക​ൾ ജി​ല്ല​യി​ൽ ന​ട്ടു​പി​ടി​പ്പി​ക്കും. ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ജൂ​ണ്‍ അ​ഞ്ചി​ന് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​വും. ഇ​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ത​ല സാ​ങ്കേ​തി​ക സ​മി​തി​യു​ടെ ആ​ലോ​ച​ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ്, കൃ​ഷി​വ​കു​പ്പ്, മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, വ​നം വ​കു​പ്പി​ന്‍റെ സാ​മൂ​ഹ്യ വ​ന​വ​ത്കര​ണ വി​ഭാ​ഗം, പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ച്ച​ത്തു​രു​ത്ത് സൃ​ഷ്ടി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ​ത് അ​ര സെ​ന്‍റ് മു​ത​ൽ കൂ​ടു​ത​ൽ വി​സ്തൃ​തി​യു​ള്ള ഭൂ​മി​യി​ൽ പ​ച്ച​ത്തു​രു​ത്തു​ക​ൾ സ്ഥാ​പി​ക്കാം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നാ​യി സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭൂ​മി, പു​റ​ന്പോ​ക്കു​ക​ൾ, ന​ഗ​ര​ഹൃ​ദ​യ​ങ്ങ​ളി​ലും മ​റ്റും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം പ​ച്ച​ത്തു​രു​ത്തു​ക​ൾ സ്ഥാ​പി​ക്കും.
സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​രം​ഭ​ക​ർ ഇ​തി​ന​കം ത​ന്നെ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 21 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 130 ഏ​ക്ക​ർ സ്ഥ​ലം ഇ​തി​ന​കം പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​വ​രി​ക​യാ​ണ്. വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടേ​താ​യി 1032000 തൈ​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ 442000, സാ​മൂ​ഹ്യ വ​ന​വ​ത്കര​ണ വി​ഭാ​ഗ​ത്തി​ന്‍റെ 575000, കൃ​ഷി വ​കു​പ്പി​ന്‍റെ 15000 വീ​തം തൈ​ക​ളാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ പ​രി​പാ​ല​നം കൂ​ടി ഉ​റ​പ്പ് വ​രു​ത്തി​യാ​ണ് തൈ​ക​ൾ ന​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജൂ​ണ്‍ ഒ​ന്നി​ന് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ യോ​ഗം മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.
മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ലാ ത​ല സാ​ങ്കേ​തി​ക സ​മി​തി​യു​ടെ ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​രാ​ജു, ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.