ആ​ഹ്ലാ​ദ​പ്ര​ക​ട​നം വൈ​കി​ട്ട് ആ​റു​വ​രെ മാ​ത്രം
Wednesday, May 22, 2019 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു​ശേ​ഷ​മു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ വൈ​കിട്ട് ആ​റു​വ​രെ മാ​ത്ര​മേ ന​ട​ത്താ​ൻ പാ​ടു​ള്ളൂ​വെ​ന്ന് സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ എം.​പി.​രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​മു​ഖ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളു​ടെ സ്ഥ​ലം സ​മ​യം എ​ന്നി​വ മു​ൻ​കൂ​ട്ടി പോ​ലീ​സി​നെ അ​റി​യി​ക്ക​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​മ​പ​ര​മ​ല്ലാ​തെ​യും സൈ​ല​ൻ​സ​ർ മാ​റ്റി​വച്ചും പൊ​തു​ജ​ന​ത്തി​ന് ശ​ല്യ​മു​ണ്ടാ​ക്കും വി​ധം ഓ​ടി​ക്കാ​ൻ പാ​ടി​ല്ല. തു​റ​ന്ന വാ​ഹ​ന​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. റോ​ഡ് മു​ഴു​വ​നാ​യി ത​ട​സ​പ്പെ​ടു​ത്തി പ്ര​ക​ട​നം ന​ട​ത്ത​രു​ത്. ഇ​വ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഇന്നലെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യോ​ഗം ചേ​ർ​ന്ന​ത്.