നാ​ക് എ ​ഗ്രേ​ഡ് പ​ദ​വി: അം​ഗീ​കാ​ര നി​റ​വി​ൽ നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ്
Wednesday, May 22, 2019 12:10 AM IST
നി​ല​ന്പൂ​ർ: മൈ​ലാ​ടി ശാ​ന്തി​ഗ്രാ​മ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ന് നാ​ക് അം​ഗീ​കാ​രം. കോ​ള​ജു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ’എ’ ​ഗ്രേ​ഡാ​ണ് അ​മ​ൽ കോ​ള​ജി​നെ തേ​ടി​യെ​ത്തി​യ​ത്. ആ​ദ്യ സൈ​ക്കി​ളി​ൽ ത​ന്നെ ’എ’ ​ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​ത് കോ​ള​ജി​ന്‍റെ പാ​ഠ്യ പാ​ഠ്യേ​ത​ര മി​ക​വി​ന് അം​ഗീ​കാ​ര​മാ​ണ്. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എംപി പേ​ട്ര​നാ​യു​ള്ള നി​ല​ന്പൂ​ർ മു​സ്ലിം ഓ​ർ​ഫ​നേ​ജ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ലാ​ണ് 2005ൽ ​അ​മ​ൽ കോ​ള​ജ് സ്ഥാ​പി​ത​മാ​യ​ത്. മ​ല​യോ​ര​ആ​ദി​വാ​സി​പി​ന്നോ​ക്ക മേ​ഖ​ല​യാ​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഓ​രോ കോ​ഴ്സി​ലും 20 ശ​ത​മാ​നം സീ​റ്റു​കൾ അ​നാ​ഥ​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ച ഏ​ക​കോ​ള​ജും അ​മ​ൽ കോ​ള​ജാ​ണ്. നേ​ര​ത്തെ അ​മ​ൽ കോ​ള​ജി​ന് ഐ​എ​സ്ഒ ദേ​ശീ​യ പ​ദ​വി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി കാന്പസാ​യ കോ​ള​ജി​ന് സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ അ​സാ​പി​ന് ഫൈ​വ് സ്റ്റാ​ർ പ​ദ​വി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.