ഗ​താ​ഗ​ത പ​രി​ഷ്കാ​രം 25ലേ​ക്ക് മാ​റ്റി
Wednesday, May 22, 2019 12:10 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച്ച രാ​ത്രി മു​ത​ൽ ന​ട​പ്പി​ൽ വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഗ​താ​ഗ​ത പ​രി​ഷ്കാ​രം 25 ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രെ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ന് നി​യ​മി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ഷ്കാ​ര ന​ട​പ​ടി​ക​ൾ 25 ലേ​ക്ക് മാ​റ്റി​യ​ത്.
കോ​ഴി​ക്കോ​ട് നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ദീ​ർ​ഘ​ദൂ​ര​ബ​സു​ക​ൾ ഉ​ൾ​പ്പ​ടേ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ തൃ​ക്ക​ണാ​പു​ര​ത്ത് നി​ന്നും കു​ന്പി​ടി വ​ഴി​യും, മാ​ണൂ​രി​ൽ നി​ന്ന് ആ​ന​ക്ക​ര വ​ഴി​യും നീ​ലി​യാ​ട്, കു​റ്റി​പ്പാ​ല വ​ഴി​യി​ലൂ​ടേ ന​ടു​വ​ട്ട​ത്ത് എ​ത്ത​ണം. ടാ​ങ്ക​ർ, ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ വ​ളാ​ഞ്ചേ​രി​യി​ൽ നി​ന്നും കൊ​പ്പം, പ​ട്ടാ​ന്പി വ​ഴി പെ​രു​ന്പി​ലാ​വി​ൽ എ​ത്ത​ണം.
തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പെ​രു​ന്പി​ലാ​വി​ൽ നി​ന്നും തി​രി​ഞ്ഞ് ഇ​തു വ​ഴി വ​ളാ​ഞ്ചേ​രി​യി​ലെ​ത്ത​ണം. തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ന​ടു​വ​ട്ട​ത്ത് നി​ന്നും തി​രി​ഞ്ഞ് ക​രി​ങ്ക​ല്ല​ത്താ​ണി, ച​മ്ര​വ​ട്ടം ജം​ഗ്ഷ​ൻ വ​ഴി കു​റ്റി​പ്പു​റ​ത്തെ​ത്ത​ണം.