വാ​ഴേ​ങ്ക​ട​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം
Wednesday, May 22, 2019 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തൂ​ത പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​കൊ​ണ്ട് വാ​ഴേ​ങ്ക​ട​യി​ൽ ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ​ക്ക് ഉ​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സും പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ 100 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.
വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സാ​മൂ​ഹി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. നാ​ട്ടി​ൽ സ​മാ​ധാ​ന​വും ഐ​ക്യ​വും നി​ല​നി​ർ​ത്തു​വാ​ൻ വേ​ണ്ടി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളെ ഒ​റ്റ​കെ​ട്ടാ​യി നേ​രി​ടു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
അ​തി​ന്നാ​യി പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​ധി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഗ്ര​ത സ​മി​തി​യും രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെ​ന്പ​ർ മു​ജീ​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ രാ​ജേ​ഷ്, അ​ലി അ​ക്ബ​ർ, വി​ജ​യ​ൻ ആ​ന​മ​ങ്ങാ​ട്, മെ​ംബർ ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.