അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ​ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു
Wednesday, May 22, 2019 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ഖി​ല കേ​ര​ള അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ​യു​ടെ മ​ങ്ക​ട, പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.
ഒ​രേ പേ​രു​ക​ൾ കൊ​ണ്ട് ശ്രേ​ഷ്ഠ​മാ​യ അ​ഷ്റ​ഫ് സു​ഹൃ​ത്തു​ക്ക​ൾ ചെ​ർ​പ്പു​ള​ശേ​രി​യി​ൽ 11 വ​ർ​ഷ​മാ​യി സൗ​ദ്യ അ​റേ​ബ്യ​യി​ൽ നി​ന്നും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി അ​ര​ക്കു​താ​ഴെ ത​ള​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​രി​ന്പ​ന​ൻ​ചോ​ല അ​ഷ്റ​ഫ് അ​ലി​ക്ക് ചി​കി​ത്സാ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി.
ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് പി​ലാ​ക്ക​ൽ, സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് മ​ണ്ണാ​ർ​മ​ല, ട്ര​ഷ​റ​ർ അ​ഷ്റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, ജോ.​സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ക​രി​ന്പ​ന​ക്ക​ൽ, അ​ഷ്റ​ഫ് പു​ത്ത​ൻ​പീ​ടി​ക​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.